kerala

സാലറി കട്ട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ദുരന്ത നിവാരണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഇതനുസരിച്ച് ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓര്‍ഡിനന്‍സ് ബാധകമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. മാറ്റിവെക്കുന്ന ശമ്പളം തിരികെ നല്‍കുന്നത് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടില്ല. മാറ്റിവെച്ച തുക മടക്കിനല്‍കുന്നത് ആറുമാസത്തിനകം പറഞ്ഞാല്‍ മതിയല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. മാസങ്ങളിലെ ആറു ദിവസത്തെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ആറുദിവസത്തെ ശമ്പളമാണ് ഈ മാസം പിടിക്കുക. ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളം വൈകും. ശമ്പളം നല്‍കുന്നത് നിയമം വന്നതിന് ശേഷമെന്ന് മന്ത്രി വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ സംഘടനകള്‍ കോടതിയില്‍ പോയാലോ എന്ന ചോദ്യത്തിന് അതിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഹൈക്കോടതി വിധിക്ക് എതിരെയുള്ള നടപടിയല്ല ഇത്. സര്‍ക്കാര്‍ ചെയ്തത് നിയമപരമായ നടപടിയല്ല എന്നാണ് കോടതി പറഞ്ഞത്. അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. അടിയന്തര പ്രശ്നങ്ങള്‍ മൂലം സാമ്ബത്തിക പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ ഗ്രാന്റ് പറ്റുന്നവരുടെയും ശമ്ബളം മാറ്റിവെക്കാന്‍ ഓര്‍ഡിനന്‍സ് വഴി സര്‍ക്കാരിന് കഴിയും. നിലവിലെ സാഹചര്യം മനസ്സിലാക്കാത്തവരാണ് എതിര്‍ക്കുന്നത്. പ്രതിപക്ഷ നേതാവിന് അടക്കം ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

11 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

14 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

33 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

42 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

52 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

58 mins ago