topnews

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടി

ന്യൂഡൽഹി : കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭട്ടിയെ നിയമിച്ചു. നേരത്തെ ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയാണ് എസ്.വി. ഭട്ടിയുടെ നിയമനത്തിന് സാധുത നൽകിയത്.

ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി. 2019 മുതൽ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ടിച്ചു വരികയാണ്.

അതേസമയം ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്.

അവസാനമായി കേസ് ലിസ്റ്റ് ചെയ്തിരുന്നത് നവംബറിലായിരുന്നു. പിണറായി വിജയലെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിക്കുന്നത്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

26 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

55 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago