kerala

ദേശീയപാതയ്ക്ക് പണം ചെലവിടുന്നത് കേരളം മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തൊലിയുരിച്ച് വി.മുരളീധരൻ

ന്യൂഡൽഹി. ദേശീയപാത വികസനത്തിനായി പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മറ്റ് സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിന്റെ കണക്കുകൾ പുറത്ത് വിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കളവു പറയുന്ന പ്രസ്താവനയുടെ തൊലി കേന്ദ്ര മന്ത്രി ഉരിച്ചത്. ദേശീയപാത 66ന്റെ മാത്രമല്ല മുഴുവൻ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25% വഹിക്കാമെന്നാണ് കേരളം സമ്മതിച്ചതെന്ന് വി.മുരളീധരൻ പറഞ്ഞു.

കര്‍ണാടക, ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കലിന്റെ 30 ശതമാനവും റിങ് റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനവും തുക ചെലവഴിക്കുകയാണ്. തമിഴ്‌നാട്ടില്‍ നാല് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടിയില്‍ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാർ തന്നെയാണ്. പഞ്ചാബിലും 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും 50 ശതമാനം വരെ തുക സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നു – വി.മുരളീധരൻ പറഞ്ഞു.

ദേശീയപാതാ നിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായും ദേശീയപാത അതോറിറ്റിയാണ് വഹിച്ചു വരുന്നത്. പാത നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നു. ഇത് അടിസ്ഥാന രഹിതമാണ്‌. ഫ്ലക്സ് നിരത്തിയും ചാനൽ ചർച്ചകളിലൂടെയും തെറ്റായ അവകാശവാദം ഉന്നയിക്കുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കേരളത്തിന് നൽകുന്നുണ്ട് – മുരളീധരൻ പറഞ്ഞു.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

36 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

46 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago