columns

സുപ്രീം കോടതി വിധി പോലും അം​ഗീകരിക്കാത്ത യാക്കോബായപള്ളിക്കാർ, അയോധ്യയിലെ മുസ്ളീം മതം വരെ അം​ഗീകരിച്ചിട്ടും പള്ളിക്കാർ അം​ഗീകരിക്കുന്നില്ല

കേരളത്തിൽ സുപ്രീം കോടതി വിധിയെയും ഭരണഘടനയേയും അംഗീകരിക്കാത്ത ഒരു മതം. കോടതി വിധി അംദീകരിച്ചവരാണ്‌ അയോധ്യയിലെ തർക്കങ്ങൾ ഉന്നയിച്ച മുസ്ളീം മതം വരെ. അവർ അവിടെ അംഗീകരിച്ചത് ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയായിരുന്നു. ലോകമാമെ ചർച്ച ചെയ്ത അയോധ്യയിൽ പോലും സ്ഥിതി അങ്ങിനെ എങ്കിൽ കേരളത്തിൽ സുപ്രീം കോടതിയെ അംഗീകരിക്കാത്തവർ ഉണ്ട് എന്ന് പറഞ്ഞാൽ അത് ഏകരെയും ഞെട്ടിക്കും.

പറഞ്ഞ് വരുന്നത് ഓർത്തഡോക്‌സ്-യാക്കോബായ തർക്കം സംബന്ധിച്ച് തന്നെ.ഇന്ത്യ മഹാരാജ്യത്തെ കോടതി വിധിയെ അനുസരിക്കാൻ വൈമനസ്യം കാണിക്കുന്ന യാക്കോബായ സഭ അക്ഷരാർഥത്തിൽ ഇന്ത്യാ രജ്യത്തോടും നമ്മുടെ ഭരണഘടനയോടും തന്നെയാണ്‌ അനാദരവ് കാട്ടുന്നത്. ഭാരതീയ പൈതൃകമുള്ള ഭൂരിപക്ഷ വിഭാഗം കൂടിയായ ഓർത്തഡോക്‌സ് സഭ ഒരു ഭാഗത്തും യാക്കോബായ സഭ മറു ഭാഗത്തും ഉള്ള ഈ തർക്കത്തിൽ അവരുടെ വിശ്വാസങ്ങൾ എന്തും ആകട്ടേ..സർവ്വ ജനങ്ങളും ലോകവും ആദരിക്കുന്ന ക്രിസ്തുവിന്റെ പേരിൽ ഉള്ള ഈ അശാന്തി കേരളത്തിൽ പടർത്തുന്നത് തടയണം. സുപ്രീം കോടതി പറയുന്നത് അനുസരിക്കണം. നിയമ വാഴ്ച്ചക്ക് മുകളിൽ അല്ല രാജ്യത്തേ ഒരു സംവിധാനവും.

ഓർത്തഡോക്‌സ്-യാക്കോബായ തർക്കം സംബന്ധിച്ച് കേരള സമൂഹം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ ഉണ്ട്.മലങ്കര ഓർത്തഡോക്‌സ് സഭയുടെ പബ്ലിക് റിലേഷൻ ഡിമപ്പാർട്ട്‌മെന്റ് പറയുന്ന ചില കാര്യങ്ങളിലേക്ക്. ഇന്ന് ഓർത്തഡോക്‌സ് സഭ അവകാശവാദം ഉന്നയിക്കുന്ന എല്ലാ പള്ളികളിൽ നിന്നും സഭയുടെ വൈദികരേയും വിശ്വാസിളെയും നിഷ്‌കരണം പുറത്താക്കിയിട്ടാണ് മുൻകാലങ്ങളിൽ പാത്രീയാർക്കീസ് വിഭാഗം പള്ളികൾ കൈവശപ്പെടുത്തിയത്. കോതമംഗലം, പിറവം പള്ളികളിൽ എല്ലാം ഇതാണ് സംഭവിച്ചത്. ഓർത്തഡോക്‌സ് സഭ അനുവഭിക്കേണ്ട വന്ന ആത്മനിന്ദയ്ക്കും അപമാനങ്ങൾക്കും അവഹേളനങ്ങൾക്കും സമാനതകളില്ല. കോടതികളിലെ തീർപ്പുകൾ അംഗീകരിക്കാൻ കൂട്ടാത്തവർ എന്തിന് കേസ് നടത്തി?. 1995 ലെ സുപ്രീംകോടതി വിധിക്ക് മുമ്പ് വാദം നടക്കുമ്പോൾ ജഡ്ജിമാർ ഇരുവിഭാഗത്തോടും ചോദിച്ചു, ഈ പ്രശ്‌നം കോടതിയ്ക്ക് പുറത്ത് ഏതെങ്കിലും തമിതിൽ തീർപ്പാക്കരുതോയെന്ന്. അന്ന് പാത്രീയാർക്കീസ് വിഭാഗം പറഞ്ഞത് തങ്ങൾക്ക് കോടതികളിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നാണ്. എന്നിട്ട് വിധി വന്നപ്പോൾ അത് അനുസരിക്കാൻ കൂട്ടാക്കാത്തത് എന്ത് ക്രിസ്തീയതയാണ്. കേസിൽ കക്ഷിയായിരുന്ന,സജീവമായിട്ട് കേസ് നടത്തിയിട്ട് അവസാനം വിധി വന്നപ്പോൾ അനുസരിക്കില്ലെന്ന് പറയുന്നത് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കുന്ന പൗരന്മാർക്ക് യോജിച്ചതാണോ?.

സത്യ വിശ്വാസം നിലനിർത്തുന്ന സഭകളെ ഓർത്തഡോക്‌സ് സഭകൾ എന്ന് നാമകരണം ചെയ്തത് ആദ്യമ നൂറ്റാണ്ടുമുതലുള്ള പതിവാണ്. എന്നാൽ യാക്കോബായ എന്ന പേര് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർ യാക്കോ ബുർദാനാ എന്ന പിതാവിൽ നിന്ന് വന്നാതാണ്. പത്രോസ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്നവർക്ക് യാക്കോബായ എന്ന പേര് യോജിക്കുമോ?. ആ പേര് അവർ സ്വീകരിക്കുന്നതിനാൽ ആ സഭയുണ്ടായത് ആറാം നൂറ്റാണ്ടിലാണെന്ന് പറയാനാവുമോ?.ഓർത്തഡോക്‌സ് സഭ പള്ളികൾ പിടിച്ചെടുത്ത് അവിടുന്ന് ഒരു വിഭാഗം ജനങ്ങളെ ആട്ടിപുറത്താക്കാനോ അവിടെ തികച്ചും വ്യത്യസ്തമായ പാരമ്പര്യങ്ങൾ സ്ഥാപിക്കാനുമല്ല ആഗ്രഹിക്കുന്നത്. ഇരുവരുടെയും ആരാധന കാര്യങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലല്ലോ. ഭരണക്രമം മാത്രമാണ് 1934 ലെ ഭരണഘടനയ്ക്ക് അനുസൃതമാക്കാൻ ശ്രമിക്കുന്നത്. അപ്പോസ്തലൻമാരുടെ സംഘത്തിന്റെ പൊതു വിശ്വാസമാണ് അപ്പോസ്‌ത്തോലിക പാരമ്പര്യമെന്ന് എല്ലാ കിഴക്കൻ സഭകളും വിശ്വസിക്കുന്നു. വിശ്വാസത്തിൽ വ്യത്യാസമുണ്ടെങ്കിൽ ഇരുവരും ഓറിയന്റൽ ഓർത്തഡോക്‌സ് കൂട്ടായ്മയുടെ അംഗങ്ങളായി തുടരാൻ സാധിക്കുന്നത് എങ്ങനെ?. വിശ്വാസത്തിൽ വ്യത്യാസമുണ്ടെന്ന് പ്രചരണം പള്ളികളിൽ സമാന്തരഭരണം നിലനിർത്താനുള്ള ഒരു ഉപാധി മാത്രമാണ്. അന്ത്യോക്കാ പാത്രിയാർക്കീസ് പട്ടം കൊടുത്താൽ മാത്രമേ പട്ടത്വത്തിന് വിലയുളളവെന്നും അദ്ദേഹം കൂദാശ ചെയ്യുന്ന വിശുദ്ധ മൂറൻ കൊണ്ട് അഭിഷേകം ചെയ്യുന്നവർക്ക് മാത്രമേ രക്ഷ ലഭിക്കുന്നുവെന്നും പറയുന്നത് സങ്കുചിത മനോഭാവത്തിന്റെ ബഹുസ്ഭരണമല്ലേ?. 1958 മുതൽ 1973 വരെ ഒന്നായി യോജിച്ച് നിന്ന കാലത്ത് അന്ത്യോക്കാ പാത്രിയാർക്കീസന്മാർ കൂദാശ ചെയ്ത മൂറോനാണോ ഇവിടെ ഉപയോഗിച്ചിരുന്നത്.കക്ഷി ഭേദമന്യേ മലങ്കര സഭയിൽ ഉണ്ടായിരുന്ന വൈദികരും മേൽപ്പട്ടക്കാരും കൂദാശകൾ അനുഷ്ഠിക്കുകയും പട്ടം കൊടുക്കുകയും ചെയ്തിരുന്നല്ലോ.

1973 ന് ശേഷം അവരെല്ലാം വീണ്ടും മാമോദീസ മുക്കുകയും അവരുടെ എല്ലാം വിവാഹങ്ങൾ വീണ്ടും നടത്തുകയും വൈദികർക്ക് വീണ്ടും പട്ടം കൊടുക്കുകയും ചെയ്തുവോ?. ഒരു കാരണവശാലും ഇരു വിഭാഗവും തമ്മിൽ വീണ്ടും യോജിപ്പിൽ എത്താതിരിക്കാനുള്ള മുൻ കരുതൽ ഏത് പഠിപ്പിക്കൽ. ഓർത്തഡോക്‌സ് സഭ ഒരു ചർച്ചയ്ക്കും തയാറാകുന്നില്ലെന്ന് എന്നതാണ് മറ്റൊരു ആരോപണം. ഇപ്പോൾത്തെ ഈ കലഹം ആരംഭിച്ച കാലം മുതൽ എത്രയോ ചർച്ചകളും സമവായ ശ്രമങ്ങളും നടന്നിരിക്കുന്നു. അത് ഒന്നും ഫലപ്രാപ്ത്തിയിൽ എത്താതെ വന്നപ്പോൾ അല്ലേ കേസുകൾ ഊർജ്ജിതമായത്. വൈഎംസിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു, വിജയിച്ചില്ല. ജസ്റ്റിസ് മല്ലിമണിന്റെ നിരീക്ഷണത്തിൽ സഭ മുഴുവന്റെയും അസോസിയേഷൻ യോഗം കൂടിയപ്പോൾ അതിൽ പങ്കെടുത്ത് പ്രശ്‌നം പരിഹരിക്കാൻ പാത്രിയാർക്കീസ് വിഭാഗം സന്മമനസ്സ് കാണിച്ചില്ല. രണ്ട് മന്ത്രി സഭ സമിതികൾ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു.

സുപ്രീംകോടതിയുടെ വിധി പോലും അംഗീകരിക്കാത്തവരുമായി ചർച്ച ചെയ്തിട്ട് കാര്യമില്ലാന്ന് ഞങ്ങൾ ചിന്തിക്കുന്നു. പള്ളികൾ വീതം വെയ്ക്കാൻ ഓർത്തഡോക്‌സ് സഭ വിസമ്മതിക്കുന്നുവെന്നത് ശരിയാണ്. കാരണം സഭ ഒരു ട്രസ്റ്റാണെന്നും ട്രസ്റ്റിന്റെ സ്വത്തുക്കൾ വിഭജിച്ച് കുറെപ്പേർക്ക് കൊണ്ടുപോകാൻ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങൾ ഭൂരിപക്ഷം അനുസരിച്ച് നിശ്ചയിക്കാനാകുമെങ്കിലും എല്ലാ കാര്യങ്ങളും അപ്രകാരം ചെയ്യാനാവില്ല. കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ അവിടെ ഉള്ള ജനങ്ങളുടെ ഹിത പരിശോധന നടത്തിയാൽ മതിയോ?.പഞ്ചാബ് ഹരിസ്താൻ വാദികൾക്ക് വിട്ടുകൊടുക്കണമോ എന്ന് നിശ്ചയിക്കാൻ അവിടെ വസിക്കുന്നവരുടെ ഹിത പരിശോധന നടത്തിയാൽ മതിയോ?. 1934 ലെ ഭരണഘടന അനുസരിച്ച് ഭൂരിപക്ഷത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഭരണം നടത്തേണ്ടത് ആരെന്ന് ഭൂരിപക്ഷടിസ്ഥാനത്തിൽ വോട്ടിട്ട് നിശ്ചിയിക്കാം.എന്നാൽ ഭരണക്രമം എതായിരിക്കണമെന്നത് വോട്ടിട്ട് നിശ്ചിക്കാനുള്ളതല്ല. ഇടവകയിലെ വികാരിയെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമില്ല. വികാരിയെ അധികാരം ഉളളവർ നിയോഗിക്കും. വികാരിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് ഭരണം നടത്താം.

ഒരു പള്ളിയുടെയും സ്വത്ത് ആരും എടുത്തുകൊണ്ട് പോകുകയില്ല. ഒരു പള്ളിയിൽ നിന്നും ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. ഭരണസംവിധാനം മാത്രമാണ് മാറുന്നത്. 1934 ലെ സഭഭരണഘടന 1958 ലും 1995 ലും 2017 ലും സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണ്.അതനുസരിച്ച് മലങ്കരസഭയുടെ അധികാരമുള്ള ഭരണകർത്താവ് പരിശുദ്ധ ബസേലിയസ് മാർത്തോമാ പൗലോസ് സ്ഥിതിയൻ കാത്തോലിക്കാ ബാബയാണ്. പാത്രിയാർക്കീസ് വിഭാഗം 2002 ൽ ഉണ്ടാക്കിയ ഭരണഘടന സുപ്രീംകോടതി തള്ളിക്കളഞ്ഞു. 1934 ലെ ഭരണഘടന അംഗീകരിച്ചാൽ കോട്ടയം കാതോലിക്കേറ്റ് ഓഫീസിലേക്ക് എല്ലാ സ്വത്തുക്കളും കൊണ്ടുപോകുമെന്ന് പ്രചാരണം സത്യവിരുദ്ധമാണ്. കോടതി വ്യവഹാരങ്ങളിലെല്ലാം പാത്രിയാർക്കീസ് വിഭാഗത്തിന് തിരിച്ചടി ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് പൊതു സമൂഹം ചിന്തിക്കണം. 1958 ൽ കോടതി വിധിക്ക് ശേഷം ഇരുവിഭാങ്ങളും യോജിച്ചത് 1934 ലെ ഭരണഘടന അനുസരിച്ച് സഭയും പള്ളികളും ഭരിക്കപ്പെടണമെന്ന് അടിസ്ഥാനത്തിൻമേലാണ്. അതിന് ശേഷം വീണ്ടും ആ ഭരണഘടനയെ തള്ളിപ്പറയുന്നതിനാലാണ് വ്യവഹാരങ്ങളിൽ തോൽവി സംഭവിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ്അനുസരിച്ച് ഓരോ പൗരന്റെയും വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും അനുസരിച്ച് ആരാധിക്കാനുള്ള അവകാശം അവനുണ്ട്. അതിന് സംഘടനകൾ രൂപീകരിക്കുകയോ പള്ളികൾ സ്ഥാപിക്കുകയോ ചെയ്യാം. അതിന് ആരും തടസ്സം നിൽക്കുകയില്ല. പക്ഷേ കേസിൽ ഉൾപ്പെട്ടിരിക്കുന്ന 1064 പള്ളികളും നിലവിലുള്ള ഭറണക്രമം അനുസരിച്ച് ഭരിക്കപ്പെടണമെന്ന് മാത്രമേ സുപ്രീംകോടതി പറഞ്ഞിട്ടുള്ളു. അന്തിയോക്ക്യ പാത്രിയാർക്കീസിനെ ഓർത്തഡോക്‌സ് സഭ ബഹുമാനിക്കുന്നില്ല എന്ന് വാദവും പൊള്ളയാണ്. 1934 ലെ ഭരണഘടനയിൽ പാത്രിയാർക്കീസിന് നൽകിയിരിക്കുന്ന എല്ലാ സ്ഥാനമാനങ്ങളും നൽകുവാൻ സഭ തയാറാണ്. അന്തിയോക്ക്യ പാത്രിയാർക്കീസിന്റെ പേര് ഇപ്പോഴും വിശുദ്ധ കുർബാനയിൽ സഭ ഓർത്തുകൊണ്ടാണ് ഇരിക്കുന്നത്. ഈ പ്രശ്‌നത്തിൽ ഓർത്തഡോക്‌സ് സഭ സഹിക്കേണ്ടി വന്ന അക്രമങ്ങൾക്ക് സമാനതകളില്ല. അക്രമങ്ങളെ ഒന്നും പ്രത്യാക്രമണങ്ങൾ കൊണ്ടൊന്നും നേരിടാതെ നിയമത്തിന്റെ മാർഗം സ്വീകരിക്കുക മാത്രമാണ് സഭ ചെയ്തതിട്ടുള്ളത്. ഓർത്തഡോക്‌സ് സഭയിൽ എന്നും ആക്രമിക്കപ്പെട്ടിട്ടെ ഉള്ളു. പാത്രിയാർക്കീസ് വിഭാഗം ചെയ്ത് കൂട്ടിയ അതിക്രമങ്ങളും ലംഘനങ്ങളും എണ്ണമറ്റതാണ്. എന്നിട്ടും ഓർത്തഡോക്‌സ് സഭ ക്ഷമാശീലം കാണിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.

പ്രിയ യാക്കോബായക്കാരോട് നിങ്ങൾ ഇന്ത്യ രാജ്യത്തെ പൗരന്മാരാണ്, ആ ബോധമെങ്കിലും നിങ്ങൾക്ക് ഉണ്ടാകണം. ഈ രാജ്യത്തെ കോടതി വിധിയെ മാനിച്ച് പള്ളികൽ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ട് നൽകുക. ദയവ് ചെയ്ത സിആർപിഎഫിന് പണി ഉണ്ടാക്കരുത്

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

24 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

34 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago