kerala

പല ആരോപണങ്ങളും തെറ്റ്; പത്ത് വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാൻ

പത്ത് വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചു താമസിച്ചു മലയാളികൾക്ക് ആശ്ചര്യമായി മാറിയ സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പത്ത് വർഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും റഹ്‌മാൻ പറഞ്ഞു. സ്വന്തം മുറിയിലാണ് താമസിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി.

പത്ത് വർഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റഹ്‌മാനാണ് സമീപവാസിയായ സജിതയെ വീട്ടിൽ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പൊലീസോ നാട്ടുകാരോ സംഭവമറിഞ്ഞില്ല.

ദൈവം സഹായിച്ചു പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.’ റഹ്‌മാൻ പറയുന്നു.

ലോക്കിംഗ് സിസ്റ്റം, ഇലക്ട്രിക്ക് ഷോക്ക് പോലെയുള്ള ആക്ഷേപങ്ങൾ തെറ്റാണ്. അത്തരം കാര്യങ്ങൾ ഒന്നും തന്നെയില്ല. സമാധാനത്തോടെ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു. പൊലീസിന്റെ പൂർണ സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങളെ ആരും ഉപദ്രവിക്കരുതെന്നും റഹ്‌മാൻ അപേക്ഷിച്ചു.

ആരുമില്ലാത്ത സമയങ്ങളിൽ പുറത്ത് ഇറങ്ങുമായിരുന്നു എന്ന് സജിതയും പറഞ്ഞു.
‘പകൽ സമയത്തും പുറത്ത് ഇറങ്ങുമായിരുന്നു. രാത്രിയിൽ പുറത്ത് ഇറങ്ങി അല്പനേരം നടക്കും, 10 വർഷത്തിനിടെ നിരവധി സംഭവങ്ങൾ ഉണ്ടായി. കുടുംബത്തെ മരണങ്ങളും കല്യാണങ്ങളും അറിഞ്ഞിരുന്നു. റഹ്‌മാൻറെ പെങ്ങളുടെ കല്യാണ സമയത്തും താൻ ഇവിടെ ഉണ്ടായിരുന്നു’ സജിത പറഞ്ഞു.

മകളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കളും പ്രതികരിച്ചു.

Karma News Editorial

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

18 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

36 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

49 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

55 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago