topnews

ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശനനടപടി: പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശനനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കുന്നതല്ല. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല.

പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്. കടകളിൽ പ്രവേശിപ്പിക്കാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കേണ്ടതാണ്.

ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം. കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പൊലീസ് ഇക്കാര്യം ഉറപ്പാക്കും.
മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാണ് ഉചിതം.

Karma News Network

Recent Posts

വിമാനങ്ങൾ റദ്ദാക്കി, അമൃതയെ ഒരു നോക്ക് കാണാനാകാതെ ഭർത്താവ് യാത്രയായി, പരാതിയുമായി കുടുംബം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

3 mins ago

23 വർഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്ത് നിർത്തി കലാഭവൻ പ്രജോദ്

മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…

10 mins ago

കാട്ടാന ആക്രമണം, ഓട്ടോയും ബൈക്കും തകര്‍ത്തു, സംഭവം അട്ടപ്പാടിയില്‍

അഗളി : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാട്ടാന തകര്‍ത്തു. പാലക്കാട് അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സംഭവം. മിനര്‍വ സ്വദേശി…

43 mins ago

പ്രവർത്തകർ ആവേശത്തിൽ, നാമനിർദേശ പ്രതിക സമർപ്പിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ…

47 mins ago

കുഞ്ഞനുജത്തിയെപ്പോലെ ചേർത്തു നിർത്തുന്ന പ്രിയപ്പെട്ടയാൾ, വാണി വിശ്വനാഥിന് പിറന്നാളാശംസകളുമായി സുരഭി

മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന…

1 hour ago

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

1 hour ago