topnews

അയൽവാസി വളർത്തുനായയെ വെട്ടിയതിനെതിരെ കേസ് നൽകി, പരാതിക്കാരനും കുടുംബത്തിനും നേരെ അന്വേഷിക്കാനെത്തിയ എഎസ്ഐയുടെ പരാക്രമം, മർദിച്ചെന്ന് പരാതി

കട്ടപ്പന: അയൽവാസി വളർത്തുനായയെ വെട്ടിയതിനെതിരെ പരാതി നൽകിയ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മർദിച്ചതായി പരാതി. സംഭവത്തിൽ നാങ്കുതൊട്ടി സ്വദേശിയായ പുന്നപ്പാടിയിൽ അജേഷ് കുമാർ എ.എസ്.ഐ സുരേഷ്‌കുമാറിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

വീട്ടിലെ നായയെ അയൽവാസികൾ വെട്ടിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എ.എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയിരുന്നു. കേസ് അന്വേഷിക്കാനെത്തിയ എ.എസ്.ഐ മദ്യപിച്ചിരുന്നെന്നും തുടർന്ന് തന്നെ മർദിച്ചെന്നും പരാതിയിൽ പറയുന്നു. ശസ്ത്രക്രിയ ചെയ്തിരുന്ന കൈയ്ക്കും മർദനമേറ്റു.

മാത്രമല്ല ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മയെയും ഭാര്യയെയും കടന്നാക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. മർദന വിവരം പുറത്തു പറഞ്ഞാൽ കള്ളക്കേസെടുത്ത് അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥന്റെ മർദ്ദനത്തെ തുടർന്ന് യുവാവ് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

13 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

39 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago