kerala

സ്ത്രീകളെയും കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത്, വ്യക്തികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും നോട്ടീസ് നല്‍കണം,പൊലീസിൻ്റെ പുതിയ സർക്കുലർ

തിരുവനന്തപുരം: എതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണെന്നും നിര്‍ദ്ദേശത്തിലുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് പത്തുവര്‍ഷം മുമ്പ് നിലവില്‍ വന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്.

പൊലീസിന്റെ പുതുക്കിയ സര്‍ക്കുലര്‍ ഇങ്ങനെ

എതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം. എന്നാല്‍ അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തില്‍ കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യാം.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണം

സ്ത്രീകളെയും കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത്, താമസ്ഥലത്തെത്തി മാത്രമെ ചോദ്യം ചെയ്യാനോ, വിവരങ്ങള്‍ ശേഖരിക്കാനോ പാടുള്ളു. ഇതിന് വനിതാ പൊലീസിന്റെയും സ്ത്രീയുടെ മറ്റ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും വേണം.

കുട്ടികളെയും 65 വയസില്‍ മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരക്കാരുടെ താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ആരായാമെന്നും പൊലീസിന്റെ പുതുക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

Karma News Network

Recent Posts

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

6 mins ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

15 mins ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

44 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

56 mins ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

1 hour ago

തലസ്ഥാനത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.…

1 hour ago