kerala

യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസം, പണം അടയ്ക്കാതെ മുങ്ങി, വിവാദമായതോടെ നടപടി, വയനാട്ടിലേക്ക് സ്ഥലംമാറ്റിയ SI രണ്ട് ദിവസംകൊണ്ട് തിരിച്ചെത്തി, ഘടകകക്ഷി മന്ത്രിയുടെ ഇടപെടൽ

കോഴിക്കോട്: പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവർത്തി ചെയ്തതിനെ തുടർന്ന് വയനാട്ടിലേക്ക് സ്ഥലംമാറ്റിയ SI രണ്ട് ദിവസംകൊണ്ട് തിരിച്ചെത്തി. യുമായി ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണം നൽകാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐക്കെതിരെ ശിക്ഷാനടപടി എടുത്തിരുന്നു. വയനാട്ടിലേക്ക് സ്ഥലംമാറ്റിയ എസ്.ഐ രണ്ടുദിവസം അവിടെ തങ്ങിയശേഷം മൂന്നാംനാൾ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിൽ തിരിച്ചെത്തുകയായിരുന്നു.

എസ്.ഐക്കെതിരായ നടപടി ഒഴിവായത് ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയ സ്വാധീനത്താലാണെന്നാണ് ആരോപണം. എസ്.ഐ യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും 3000 രൂപയുടെ മുറിക്ക് 2000 രൂപനൽകി ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങുകയുമായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം നടത്തി എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

തുടർന്നാണ് വയനാട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഘടകകക്ഷി മന്ത്രി കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതേ എസ്.ഐ.ക്കെതിരേ മുൻപും പലവിധ ആരോപണങ്ങളും നടപടികളും ഉണ്ടായിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തിൽ തുടരുന്നതിനിടയിൽ ഭരണവിഭാഗം എസ്.ഐ.യെ മദ്യപിച്ച് ചീത്തപറഞ്ഞതിനാണ് രണ്ടുവർഷംമുമ്പ് ആദ്യനടപടിയുണ്ടായത്.

ബേപ്പൂർ സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ സ്റ്റേഷൻ വിവരങ്ങൾ ചോർത്തിയതിനും ടൗൺ സ്റ്റേഷനിലുള്ളപ്പോൾ വെള്ളയിൽ സ്വദേശിയായ ഗുണ്ടയുടെ വാഹനം സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഒന്നിലും ഉണ്ടായില്ല.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

17 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

47 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago