national

കുട്ടികളോടും സ്ത്രീകളോടും യോഗി സർക്കാരിന്റെ കരുതലിനെ കേരളം കണ്ടു പഠിക്കണം

 

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ കൃത്യമായ ഇടപെടൽ വഴി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഉത്തർപ്രദേശിൽ യോഗി സർക്കാർ. സ്ത്രീകളു ടെയും, കുട്ടികളുടെയും കാര്യത്തിൽ യോഗി സർക്കാറിന്റെ കരുതലിനെയാണ് 2022 മാർച്ച് 25 മുതൽ ജൂലൈ 16 വരെയുള്ള കണക്കുകൾ പുറത്ത് വന്നപ്പോൾ അടിവര യിട്ടു ചൂണ്ടിക്കാട്ടുകയാണ്.

ഈ വർഷം മാർച്ച് 25 മുതൽ ജൂലൈ 16 വരെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ 2,752 പ്രതികളെ കുറ്റവാളികളായി കണ്ടെത്തുകയും അവർക്ക് സർക്കാർ ശിക്ഷ ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിൽ മാത്രമായി കേസ് ഒതുങ്ങാതെ കോടതികളിലും നിരന്തരം ഫലപ്രദമായ ഇടപെടൽ നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു.

കോടതി ശിക്ഷിച്ച 328 പേർക്ക് ജീവപര്യന്തവും 594 പേർക്ക് പത്ത് വർഷം ജയിൽ ശിക്ഷയും, 1834 പ്രതികൾക്ക് പത്ത് വർഷത്തിൽ താഴെയുള്ള ജയിൽ ശിക്ഷയും സർക്കാർ ഉറപ്പാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ ആണ് ഇക്കാര്യ പറഞ്ഞിരിക്കുന്നത്. എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് തൻസീൽ അഹമ്മതും ഭാര്യ ഫർസാന ഖാതൂനും കൊല്ലപ്പെട്ടെ കേസിൽ ഗുണ്ടാ നേതാവ് മുനീർ അഹമ്മദിനും സഹായി റയ്യാനും പരമാവധി ശിക്ഷയായ വധശിക്ഷ ലഭിച്ചെന്നും ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി അറിയിച്ചിട്ടുണ്ട്.

2016 ഏപ്രിലിലായിരുന്നു എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് തൻസീൽ അഹമ്മതും ഭാര്യ ഫർസാനയും കൊലചെയ്യപ്പെടുന്നത്. ഗുണ്ടകൾക്കും അക്രമികൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. ഇക്കാലയളവിൽ മാത്രം 892 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയെന്നും അഡീഷണൽ ഡയറക്ടർ ജനറൽ അശുതോശ് പാണ്ഡേ അറിയിച്ചു. ഇവരിൽ 145 പേർക്ക് ജീവപര്യന്തവും 291 പേർക്ക് 10 വർഷത്തിലേറെ തടവും 456 പേർക്ക് 10 വർഷത്തിൽ താഴെ തടവുശിക്ഷയും ലഭിക്കുകയുണ്ടായി.

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ,1864 പ്രതികൾക്ക് സർക്കാർ ശിക്ഷ വാങ്ങി നൽകി. ഇതിൽ 184 പേർക്ക് ജീവപര്യന്തം, 303 പേർക്ക് പത്ത് വർഷത്തിലധികം തടവ്, 1378 പേർക്ക് പത്ത് വർഷത്തിൽ താഴെ തടവ് ശിക്ഷയും സർക്കാർ ഉറപ്പാക്കിയിരിക്കുകയാണ്.

 

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

33 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

43 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

1 hour ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

2 hours ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago