topnews

രാജ്യം മുഴുവൻ ടിക്കറ്റ് നിരക്കിൽ ഇളവ് വേണം, കേരള സ്റ്റോറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സംവിധായകൻ

ദി കേരള സ്റ്റോറി പ്രദർശനം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കളക്ഷൻ 135 കോടി പിന്നിട്ടു. റെക്കോർഡ് കളക്ഷനാണ് ചിത്രം നേടുന്നത്. ഇതിനിടെ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ രംഗത്തെത്തി. രാജ്യം മുഴുവൻ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തണമെന്നും, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ലോകം മുഴുവൻ ചിത്രം പ്രദർശിപ്പിക്കണം. കൂടാതെ ചിത്രത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ദി കേരളാ സ്റ്റോറിയുടെ മലയാളം പതിപ്പ് തീയേറ്ററുകളിൽ പുറത്തിറങ്ങി. ഇതോടെ കേരളത്തിലെ തീയേറ്ററുകളിൽ തിരക്ക് വർദ്ധിച്ചു. മേയ് അഞ്ചിനാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. പിന്നീട് ഒരാഴ്ച പിന്നിട്ട ശേഷമാണ് മലയാളം പതിപ്പ് തീയേറ്ററിൽ എത്തിയത്. ദി കേരള സ്റ്റോറിയുടെ മലയാളം പതിപ്പിനായി നിരവധി പേരാണ് കാത്തിരുന്നത്. ഹിന്ദി മനസ്സിലാക്കുവാൻ സാധിക്കാത്ത സാധാരണക്കാർ മലയളം പതിപ്പ് ഇറങ്ങിയതോടെ തിയേറ്ററിലോട്ട് എത്തുകയാണ്.

തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ തുടക്കത്തിൽ രണ്ട് തിയേറ്ററുകളിൽ മാത്രം ഓടിയിരുന്ന ചിത്രം ഇപ്പോൾ കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശിപ്പിയ്ക്കുന്നുണ്ട്. ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും നിറഞ്ഞ സദസ്സാണ്. വലിയ ആവേശത്തോടെയാണ് സിനിമയ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

15 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

28 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

34 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago