topnews

ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം; പകരം മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും നിയമിക്കാം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും ചാന്‍സലറാക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. മുൻ അറ്റോർണി ജനറൽ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. കേരളത്തിലെ മുഴുവൻ സര്‍വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനാകും.

വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കുക എന്നതാണ് നിയമോപദേശത്തിലെ ഒരു ശുപാർശ. അതല്ലെങ്കിൽ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ചാൻസലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് കൈമാറാം. എന്നാൽ, ചാൻസലർമാരാകുന്ന വിദ്യാഭ്യാസ വിദഗ്ദർക്ക് ശമ്പളം ഉൾപ്പടെയുള്ള പ്രതിഫലം നൽകില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ്‌ ഇത്തരമൊരു നിർദേശമെന്നും നിയമോപദേശത്തിൽ പറയുന്നു.

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിൽ മുഖ്യമന്ത്രിയെ ചാൻസലർ ആക്കികൊണ്ടുള്ള ബില്ല് ബംഗാൾ നിയമസഭ പാസാക്കിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയത്. സമാനമായ രീതിയിൽ കേരളത്തിലും ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ചാണ്‌ സർക്കാർ നിയമ ഉപദേശം തേടിയിരുന്നത്.

വിവിധ കേന്ദ്ര നിയമങ്ങളും, ചട്ടങ്ങളും, കോടതി വിധികളും കണക്കിലെടുത്താണ്‌ ഭരണഘടന വിദഗ്ദ്ധർ സർക്കാറിന് രണ്ട് ശുപാർശകൾ അടങ്ങിയ നിയമ ഉപദേശം കൈമാറിയത്. ഏത് ശുപാർശ അംഗീകരിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ അന്തിമ തീരുമാനം എടുക്കും.

Karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 min ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

34 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago