തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം എസ്.എഫ്.ഐ കലാപോത്സവമാക്കി മാറ്റി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭ്യാഗകരമെന്ന് . മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാർത്ഥികൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളോട് പ്രതിബദ്ധത പുലർത്താൻ എസ്.എഫ്.ഐ തയാറാവുന്നില്ല.
കലോത്സവത്തിൻ്റെ തുടക്കം മുതൽ എസ്.എഫ്.ഐയിൽ നിന്ന് യൂണിയൻ പിടിച്ച കോളേജുകളിലെ യൂണിയൻ ഭാരവാഹികളുടേയും, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടേയും ചിത്രങ്ങൾ എസ്.എഫ്.ഐ – ഡിവൈഎഫ്ഐ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് അവരെ അക്രമിക്കാൻ ആസൂത്രിതമായ നീക്കം ഉണ്ടായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെൻ്റ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവ:കോളേജ്, വർക്കല എസ്.എൻ കോളേജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ്, ഗവ: ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ മാർ ഈവാനിയോസ് കോളേജ് 234 പൊയിൻ്റുകളോടെ ഒന്നാം സ്ഥാനത്താണ്. 8 പൊയിൻ്റുകളുടെ ലീഡാണുള്ളത്.നേരത്തെ നൽകിയ 20 പോയിൻ്റുകൾ റദ്ദാക്കുകയും, അപ്പീലുകൾ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാർഗ്ഗംകളി, തിരുവാതിര മത്സരങ്ങൾ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. 25 വർഷം എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതു മുതൽ, ഇത്തവണ കലാ കിരീടം ഉയർത്താൻ മാർ ഈവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.
സർവ്വകലാശാലയുടെചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയതെന്നും കലാകാരന്മാരുടെ കലാമൂല്യത്തിന് വില നൽകാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്.എഫ്.ഐയുടെ സമീപനം പ്രതിഷേധാർഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അർത്ഥരാത്രി യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതൽ സർവ്വകലാശാല സെനറ്റ് ഹാളിൽ വെച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ഠ സംഭവങ്ങൾ അരങ്ങേറിയെന്നും കലോത്സവത്തെ കലാപോഝവമാക്കി എസ്.എഫ്.ഐ മാറ്റിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…