തൃശൂര്‍. കേരള വര്‍മ കോളേജില്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ഥി വിജയിച്ച സംഭവത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഒറ്റ വോട്ടിന് ജയിച്ചിരുന്നു. പിന്നീട് റി കൗണ്ടിംഗില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് ഇടത് അനുകൂല അധ്യാപക സംഘടനകളുടെ പിന്തുണയോടെ അട്ടിമറിച്ചുവെന്നാണ് കെ എസ് യു ആരോപിക്കുന്നത്. മന്ത്രി ആര് ബിന്ദുവും കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നും കെ എസ് യു ആരോപിക്കുന്നു. റീ കൗണ്ടിംഗിനിടെ രണ്ട് തവണ കറന്റ് പോയെന്നും ഇത് അട്ടിമറിയാണെന്നുമാണ് ആരോപണം.
പകല്‍ സമയത്ത് റി കൗണ്ടിംഗ് വേണമെന്ന ആവശ്യം അട്ടിമറിച്ച് രാത്രി തന്നെ റീ കൗണ്ടിംഗ് നടത്തിയത് കൊച്ചിന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് കെ എസ് യു ആരോപിക്കുന്നത്.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…