topnews

രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം, ബില്ലുകള്‍ക്ക് അനുമതി വൈകുന്നു എന്ന് സർക്കാർ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. കേസിൽ രാഷ്ട്രപതിക്കു പുറമെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്നവിധത്തലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം. രാഷ്ടപതിയുടെ പക്കല്‍ ചില ബില്ലുകളുണ്ട്. ആ ബില്ലുകള്‍ ഉചിത സമയത്ത് അംഗീകാരം നല്‍കി മടക്കി ലഭിക്കുന്നില്ല. വര്‍ഷങ്ങളോളം ഗവര്‍ണര്‍ വൈകിപ്പിച്ച ബില്ലുകളാണിവ. അതിനാല്‍ ഈ ബില്ലുകളില്‍ ഒരു തീരുമാനം സമയബന്ധിതമായട്ടുണ്ട് ഉണ്ടാകേണ്ടതാണ്.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ 7 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതില്‍ ലോകായുക്ത ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. 4 ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2 ബില്ലുകളില്‍ തീരുമാനം വരാനുമുണ്ട്.

അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും ബില്ലുമായി ബന്ധപ്പെട്ട നടപടിക്രനമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

 

karma News Network

Recent Posts

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

18 mins ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

57 mins ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

2 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

2 hours ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

3 hours ago