മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്ക്വെച്ച പോലീസുകാരന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ് എസ് ശ്രീജിത്താണ് സമൂഹമാധ്യമങ്ങളില്‍ താരമായത്. തിരുവനന്തപുരം കാട്ടാക്കട ആലങ്കോട് സ്വദേശിയാണ് ശ്രീജിത്ത്. ഭാര്യ അഞ്ജു കൃഷ്ണ്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം പൂന്തുറപ്പള്ളിയില് വച്ചാണ് സംഭവം. ഉച്ചയ്്ക്ക് ഒരു മണിക്ക് ശേഷമാണ് പൊലീസുകാര്‍ക്കുള്ള ഭക്ഷണമെത്തുന്നത്. കൈകഴുകാനും മറ്റുമുള്ള സൗകര്യത്തിന് പള്ളിയിലാണ് ഭക്ഷണം എത്തിച്ചത്. വരാന്തയില്‍ എല്ലാവരും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഇരുന്നു. പൊതി തുറന്നപ്പോള്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മധ്യവയസ്കന് തന്റെ ഭക്ഷണത്തിലേക്ക് നോക്കുന്നത് ശ്രീജിത്ത് കണ്ടു. ഉടന്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നത്. ഇല്ല എന്നായിരുന്നു മറുപടി.
എങ്കില്‍ ഒന്നിച്ച് കഴിക്കാം എന്ന് പറഞ്ഞു. ആദ്യം വേണ്ട എന്ന് പറഞ്ഞു. പിന്നീട് ഇത്രയും ഭക്ഷണം തനിക്ക് അധികമാണ് ബാക്കി കളയേണ്ടിവരും എനിക്ക് കുഴപ്പമില്ല എന്ന് ശ്രീജിത്ത് പറഞ്ഞു. ഇതോടെ അദ്ദേഹം മുന്നോട്ട് വന്നു. അങ്ങനെ ആ മധ്യവയ്സ്കനും വയറു നിറയെ ഹര്‍ത്താല്‍ ദിനം ഭക്ഷണം കഴിച്ചു. ഹര്‍ത്താല്‍ ആയതിനാല്‍ പോയി ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞ് പണമെടുത്തുകൊടുത്തിട്ട് കാര്യമില്ല. ഉള്ളതുകൊണ്ട് രണ്ടാള്‍ക്കും വയറ് നിറയും. തല്ക്കാലം അതു മതിയാകുമല്ലോ. ശ്രീജിത്ത് പറയുന്നു.
വീഡിയോ എടുത്തത് അറിഞ്ഞില്ല. പിന്നീട് വാട്സാപ്പില്‍ കൂടി ഒക്കെ വീഡിയോ പ്രചരിച്ചപ്പോഴാണ് കുറെ പേര് വിളിച്ചു. കമ്മീഷണര്‍ ഓഫീസിന്നും ഡിജിപി ഓഫീസില്‍ നിന്നും വിളിച്ചിരുന്നു. കൂട്ടുകാരെല്ലാം വിളിച്ച് അഭിനന്ദിച്ചു. അതിലെല്ലാം സന്തോഷം. വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. പക്ഷെ കഴിച്ചുകൊണ്ട് ഇരിക്കുന്ന പൊതിയില്‍ നിന്ന് അവിചാരിതായി ഒരാളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതിന് അത്ര വലിയ മനസ്സ് വേണം എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.
താന്‍ മറ്റുള്ളവരെ സഹായിക്കാനാണ് എന്റെ ജീവിതം. വേറെ ഒരു ജോലിയും വേണ്ട് പോലീസ് ആയാല്‍ മതിയെന്ന് ചെറുപ്പം മുതലെ തീരുമാനിച്ചതാണ്. വേറെ ഒന്നിനും ശ്രമിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുന്നത് പോലീസിനാണ്. വരുന്ന എസ്ഐ ടെസ്്റ്റിനുള്ള പരിശീലനത്തിലാണ്. അതിനുള്ള കഠിന ശ്രമവും ആത്മവിശ്വാസവുമുണ്ട്. ശ്രീജിത്ത് പറഞ്ഞു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…