തിരുവനന്തപുരം. കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. കെ എസ് യുവിന്റെ ആറ് പ്രവർത്തകർ കസ്റ്റഡിയിലാണ്. കെ എസ് യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അഭിജിത്തിനെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
പാളയം- ബേക്കറി ജംഗ്ഷൻ പൂർണമായും സ്തംഭിച്ച നിലയിലാണ്. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാളെ ജില്ലയിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…
നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം.…
മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ് മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ് മേരി…
കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…
കൊല്ലം പൂതക്കുളത്ത് രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…
ബെംഗളൂരു : പുനെ- ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…