ന്യൂഡല്‍ഹി : പോലീസ് പിടികൂടിയ ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ മാതാവ് അറസ്റ്റിലായി. അമൃത്പാല്‍ സിംഗിനെ ആസാമിലെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമൃതസറില്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരത്തിന് മുന്നോടിയായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
അമൃത്പാല്‍ സിംഗ് 2023 ഏപ്രില്‍ മുതല്‍ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലിലാണ്. അമൃത്പാല്‍ സിംഗിന്റെ അമ്മ ബല്‍വിന്ദര്‍ കൗര്‍, അമ്മാവന് സുഖ്ചൈന്‍ സിംഗ്, മറ്റ് മൂന്ന്് പേര് എന്നിവര്‍ക്കെതിരെ അമൃതസര്‍ പോലീസ് ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആലം വിജയ് സിംഗ് പറഞ്ഞു.
ദേശീയ സുരക്ഷാനിയമം ചുമത്തി അമൃത്പാല്‍ സിംഗിനെയും ഒമ്പത് അനുയായികളെയും 2023 മാര്‍ച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…