world

NIA 10 ലക്ഷം തലയ്ക്ക് വിലയിട്ട, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സറൈ സിറ്റിയിലെ ഗുരു നാനാക്ക് സിക്ക് ഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ കൊല്ലപ്പെട്ടത്.കാനഡയില്‍ സിക്കുകാര്‍ കൂടുതലുള്ള ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ സറെ സിറ്റിയില്‍ വെച്ചാണ് വെടിവെപ്പ് ഉണ്ടായത്. അജ്ഞാതരായ രണ്ട് യുവാക്കളാണ് നിജ്ജാറിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യ അടുത്തിടെ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിലും 46 വയസുകാരനായ ഹര്‍ദീപ് സിങ് നിജ്ജാറുണ്ട്. കാലങ്ങളായി എന്‍ഐഎയുടെ വാണ്ടഡ് പട്ടികയിലുള്ള നിജ്ജാര്‍ കാനഡയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കു കയായിരുന്നു.

കാനഡയിലെയും യുഎസിലെയും ഇന്ത്യന്‍ എംബസികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ കൊല്ലപ്പെടുന്നത്.

എന്‍ഐഎയുടെ നാലിലധികം കേസുകളില്‍ പ്രതിയായ നിജ്ജാറിന്റെ തലയ്ക്ക് എന്‍ഐഎ കഴിഞ്ഞ ജൂലൈയില്‍ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. പഞ്ചാബിലെ ഫില്ലൂരിയില്‍ ഹിന്ദുപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലായിരുന്നു ഇത്.ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ‘സിഖ് ഫോര്‍ ജസ്റ്റിസ്’ പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പല വിഘടനവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു.

അടുത്തിടെ ഖലിസ്ഥാന്‍ നേതാക്കള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് (കെഎല്‍എഫ്) തലവന്‍ അവതാര്‍ സിങ് ഖണ്ഡ അടുത്തിടെ ആശുപത്രിയില്‍ കൊല്ലപ്പെട്ടിരുന്നു. ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് അനുയായികളുടെ ആരോപണം. ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാര്‍ സിങ്ങാണു കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ ഹൈക്കമ്മിഷന്‍ ഓഫിസിനു മുന്നില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍.

കഴിഞ്ഞ മേയ് 9 നു പാക്കിസ്ഥാനിലെ ലഹോറിലുള്ള ജോഹര്‍ ടൗണില്‍ അജ്ഞാതരുടെ വെടിയേറ്റ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാറും അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതരായ രണ്ട് പേര്‍ പഞ്ച്വാറിനെ വെടിവെച്ച് കൊന്നത്. തുടര്‍ച്ചയായുള്ള ഖലിസ്ഥാന്‍ ഭീകരരുടെ കൊലകള്‍ ദുരൂഹതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്്്.

പഞ്ചാബിലെ ജലന്ധറിലെ ഭാര്‍സിങ് പുര ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഹര്‍ദീപ്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കുന്നവരില്‍ പ്രധാനിയായിരുന്നു ഇയാള്‍.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago