തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഖുശ്ബു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. ഇപ്പോള്‍ തന്റെ പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സുന്ദര്‍ സി പ്രണയാഭ്യര്‍ത്ഥന നടത്തിയതന്റെ 26-ാം വാര്‍ഷികത്തിലാണ് ഖുശ്ബു തങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നിങ്ങള്‍ എന്നെ പ്രണയാഭ്യര്‍ത്ഥന നടത്തിയതന്റെ 26-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. എന്തുകൊണ്ടാണ് ഞാന്‍ വളരെ വെട്ടെന്ന് തന്നെ യെസ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. എന്റെ പെട്ടെന്ന് വരുന്ന ചിന്തകള്‍ നന്നായി വരും. ഞാന്‍ അത് ചെയ്തത് നന്നായെന്ന് തോന്നുന്നു. സന്തോഷം നിറഞ്ഞ 26 വര്‍ഷങ്ങള്‍. സുന്ദര്‍ സിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഖുശ്ബു കുറിച്ചു.
മുറൈ മാമന് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് ഖുശ്ബുവും സുന്ദര്‍ സിയും പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറഖി. ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2000ല്‍ വിവാഹിതരായി. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്.
അടുത്തിടെയാണ് ഖുശ്ബു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു എന്ന് ഖുശ്ബു പ്രതികരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു എഐസിസി വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…