topnews

തലസ്ഥാനത്ത് 11 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, വാ പൊത്തി കാറിൽ കയറ്റാൻ നോക്കി, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം : ആറുവയസുകാരിയുടെ തിരോധാനത്തിൽ സംസ്ഥാനം നടുങ്ങിയിരിക്കെ തലസ്ഥാനത്ത് സമാനമായ തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾ നടന്നതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. തിരുവനന്തപുരം വർക്കലയിലാണ് സമാന രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അയിരൂരിൽ 11 വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

വെള്ള കാറിൽ എത്തിയ നാലംഗ സംഘമാണ് ‌സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നതായാണ് വിവരം. കൊല്ലത്ത് ആറുവയസുകാരിയെ തട്ടികൊണ്ടു പോയതിന് പിന്നാലെ ഇത്തരത്തിലുള്ള നിരവധി വർത്തകളാണ് പുറത്തു വരുന്നത്.

ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായുള്ള വിവരവും പുറത്തു വന്നു. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് ശ്രമം ഉണ്ടായത്.

ഇന്നലെ രാവിലെ 8.30ന് ആണ് സംഭവം. വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോള്‍ വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്‍ക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഓടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകീട്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

27 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

1 hour ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago