crime

തട്ടിക്കൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്, യുവതിയേയും കുട്ടിയേയും കണ്ടെത്തി, സ്വമേധയാ പോയതെന്ന്‌ യുവതിയുടെ മൊഴി

കോട്ടയം. തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്വിസ്റ്റ്. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കാമുകനായ പ്രിന്റു പ്രസാദിനൊപ്പം സ്വമേധയാ പൊയതാണെന്നും യുവതി മൊഴി നൽകി. പ്രിന്റോ പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു.

പ്രിന്റോ പ്രസാദും യുവതിയും തമ്മിൽ ഏറെക്കാലമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ യുവതി പ്രിന്റോയോടൊപ്പം പോയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തിയത്.

ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോകൽ യുവതിയും പ്രിന്റും ചേർന്ന് നടത്തിയ നാടകം ആണെന്നാണ് പൊലീസിന്റെ നി​ഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഭര്‍ത്താവ് സന്തോഷിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകുന്നത്.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

6 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

21 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

48 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago