കോഴിക്കോട്: തെരുവ്നായുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു. എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ ആണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. നായയെ പിന്നീട് ഒഴലക്കുന്ന് സ്കൂളിന് സമീപത്തുവെച്ച് നാട്ടുകാർ തല്ലിക്കൊന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരനെയും ആക്രമിച്ചു.
ഇതിന് പിന്നാലെയാണ് നായ തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…
ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…