kerala

കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്​മാര്‍ട്ടം ചെയ്​ത ഡോക്​ടര്‍മാരുടെ മൊഴിയെടുത്തു

കൊല്ലം: വിസ്​മയയുടെ മരണത്തില്‍ കൂടുതല്‍ നടപടികളിലേക്ക്​ അന്വേഷണസംഘം കടക്കുന്നു. വിസ്​മയയുടെ ഭര്‍ത്താവ്​ കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ പൊലീസ്​ ചോദ്യം ചെയ്യും. ജനുവരി രണ്ടിന്​ കിരണ്‍ വിസ്​മയയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട്​ ഉണ്ടായ പ്രശ്​നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിന്​ മുന്‍കൈയെടുത്തവരില്‍ ഒരാള്‍ കിരണിന്‍റെ സഹോദരി ഭര്‍ത്തവായിരുന്നു. ഇതുകൂടാതെ വിസ്​മയയുടെ കുടുംബം ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുമുണ്ട്​​. ഇതിന്‍റെ പശ്​ചാത്തലത്തില്‍ കൂടിയാണ്​ ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്​.

അതേസമയം, വിസ്​മയയുടെ പോസ്റ്റ്​മാര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന്​ ഡോക്​ടര്‍മാരുടേയും ഫോറന്‍സിക്​ ഡയറക്​ടറുടേയും മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടര്‍ക്കി കഴുത്തില്‍ മുറുക്കിയാണ്​ വിസ്​മയ മരിച്ചത്​. ഇത്​ ആത്​മഹത്യയാണോ അതോ കൊലപ്പെടുത്തിയതിന്​ ശേഷം കെട്ടിത്തൂക്കിയതാണോ എന്നതാണ്​ പൊലീസ്​ സംശയം. ഇതുസംബന്ധിച്ച്‌​ വ്യക്​തത വരുത്തുന്നതിനാണ്​ പോസ്റ്റ്​മാര്‍ട്ടം നടത്തിയ ഡോക്​ടര്‍മാരുടേയും ഫോറന്‍സിക്​ വിദഗ്​ധ​േന്‍റയും മൊഴിയെടുത്തത്​.

കഴിഞ്ഞ ദിവസം കിരണ്‍ കുമാറിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. വിസ്​മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന അക്കൗണ്ട്​ പൊലീസ്​ സീല്‍ ചെയ്യുകയും ചെയ്​തിരുന്നു. വിസ്​മയയുടെ കുടുംബം കിരണിന്​ നല്‍കിയ കാര്‍ തൊണ്ടി മുതലാക്കുമെന്നും അന്വേഷണ സംഘം വ്യക്​തമാക്കിയിരുന്നു.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

26 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

35 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

49 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

2 hours ago