entertainment

കുടുംബം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ പല കാര്യങ്ങള്‍ ഉണ്ട്, ആ സമയത്ത് എല്ലാ സപ്പോര്‍ട്ടും നല്‍കി കൂടെ നിന്നത് അവളാണ്, കിഷോര്‍ സത്യ പറയുന്നു

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടനാണ് കിഷോര്‍ സത്യ. ഇപ്പോള്‍ സ്വന്തം സുജാത എന്ന പരമ്പരയിലും തിളങ്ങുകയാണ് അദ്ദേഹം. തുടക്കത്തില്‍ നല്ല ഭര്‍ത്താവും അച്ഛനുമൊക്കെയായ കിഷോറിന്റെ പ്രകാശന്‍ എന്ന കഥാപാത്രം പിന്നീട് ഇപ്പോള്‍ വില്ലനായി മാറുകയാണ്. പ്രതിനായക വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന ആരാധകരെ പോലും നഷ്ടമായെന്ന് പറയുകയാണ് അദ്ദേഹം. സീരിയലിനെ കുറിച്ച് മാത്രമല്ല ഭാര്യ പൂജയെ കുറിച്ചും മകനെ കുറിച്ചുമൊക്കെ അദ്ദേഹം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഭാര്യയുടെ പേര് പൂജ എന്നാണ്. തന്റെ കരിയറിലെ ഏറ്റവും സപ്പോര്‍ട്ടീവ് ആയിട്ടുള്ള ആള്‍ പൂജ ആണ്. ഇത്രയും വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ സീരിയലുകള്‍ മാത്രമേ ചെയ്തിട്ടുള്ളു. കരിയറില്‍ വലിയ ഇടവേളകള്‍ വരാറുണ്ട്. മൂന്ന് നാല് കൊല്ലം ഗ്യാപ്പ് എടുത്തു. നാല് വര്‍ഷം ഇടവേള എടുക്കുക എന്ന് പറഞ്ഞാല്‍ വരുമാനമില്ലാതെ ഇരിക്കുക എന്ന് കൂടിയാണ്. എന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ പല കാര്യങ്ങള്‍ ഉണ്ട്. ആ സമയത്ത് എല്ലാ സപ്പോര്‍ട്ടും നല്‍കി കൂടെ നിന്നത് അവളാണ്.

കരിയര്‍ ഫോക്കസ്ഡ് ആയി നമ്മള്‍ ചിന്തിക്കുന്ന കാര്യങ്ങളില്‍ കൂടെ നില്‍ക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. ഞാന്‍ ധരിക്കുന്ന കോസ്റ്റിയൂമിന്റെ കാര്യത്തിലൊക്കെ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഭാര്യയുടെ പിന്തുണ വളരെയധികമാണ്. അവള്‍ക്ക് അവളുടേതായ സാത്ന്ത്ര്യം ഉണ്ട്. മാനസികമായൊരു കലാകാരി കൂടിയാണ്. പെയിന്റിംഗും ഡാന്‍സുമൊക്കെ ചെയ്യും. കലാകാരി കൂടി ആയത് കൊണ്ട് തന്നെ മനസിലാക്കുന്ന ഒരാളാണ് പൂജ.

ഇത്രയും വര്‍ഷം നായകന്റെ വേഷങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഈ സീരിയലില്‍ നായകന്‍ ആണെങ്കിലും പ്രതിനായക സ്വഭാവമുള്ള ആളാണ്. ഇന്നലെ വരെ എന്നെ സ്‌നേഹിച്ച ഒരാള്‍ക്കും ഇന്ന് എന്നെ ഇഷ്ടമല്ല എന്നതാണിപ്പോള്‍ വാസ്തവം. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലൂടെയാണ് സ്‌നേഹിക്കുന്നത്. ടെലിവിഷനെ സംബന്ധിച്ച് ആളുകള്‍ക്ക് വ്യക്തിയെയും കഥാപാത്രങ്ങളെയും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ കഥാപാത്രങ്ങളിലൂടെയാണ് ഒരു നടനെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ക്ക് എന്നെ അത്ര പഥ്യമല്ല എന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്. ഒരു നടനെന്ന നിലയില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് സ്വന്തം സുജാതയിലേത്. ആ കഥാപാത്രത്തെ ആളുകള്‍ വെറുക്കുന്നു എന്ന് പറയുന്നത് ആ നടന്റെ വിജയമായിട്ടാണ് കാണുന്നത്.

പ്രേക്ഷകരെപ്പോഴും വളരെ വൈകാരികമായിട്ടും അപകടകരമായ രീതിയിലുമാണ് സീരിയലിനെ കാണുന്നത്. ഞാന്‍ പറയുന്നത് പ്രേക്ഷകര്‍ അങ്ങനെ സീരിയലിനെ സമീപിക്കരുത് എന്നാണ്. നമ്മള്‍ ഒരു സിനിമ കണ്ടാല്‍ ആ കഥാപാത്രത്തെ ഒരു നടന്‍ ചെയ്ത് വച്ചതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പക്ഷേ ടെലിവിഷനിലൂടെ വീടുകളിലേക്ക് നമ്മള്‍ അതിഥികളായി എത്തുന്നത് കൊണ്ടാണോ സീരയല്‍ കഥാപാത്രങ്ങളോട് ആളുകള്‍ക്ക് ഈ അടുപ്പം എന്നറിയില്ല. അങ്ങനെ ഒരു പ്രേക്ഷക സമൂഹമാണ് നമുക്കുള്ളത്. അത് പകടകരമായ അവസ്ഥയാണ്. ഇതൊരു കഥാപാത്രമാണെന്ന് ആളുകള്‍ മനസിലാക്കുന്ന അവസ്ഥയിലേക്ക് എത്തണം.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

19 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

20 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

48 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

52 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago