entertainment

മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന് കാരണം വ്യക്തമാക്കി കിഷോര്‍ സത്യ

മിന്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടനാണ് കിഷോര്‍ സത്യ. ബിഗ് സ്‌ക്രീനിലും കിഷോര്‍ തിളങ്ങിയിട്ടുണ്ട്. 1996ല്‍ പുറത്തെത്തിയ കാഞ്ഞിരപ്പള്ളി അച്ചായന്‍ എന്ന ചിത്രത്തിലൂടെയാണ് കിഷോര്‍ അഭിനയ രംഗത്ത് എത്തുന്നത്. കരിയര്‍ ആരംഭിച്ചത് സിനിമയിലൂടെയാണെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. മന്ത്രകോടിയാണ് ആദ്യ പരമ്പര. 2006ലായിരുന്നു നടന്റെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് കിഷോര്‍ സത്യ. സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ കിഷോര്‍ പങ്കുവെയ്ക്കാറുണ്ട്. കിഷോര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ വളരെ പെട്ടെന്ന് ചര്‍ച്ചയായി മാറാറുമുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് കിഷോര്‍ സത്യ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ്. മകനോടൊപ്പമുള്ള ചിത്രമാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ…മകന്റെ പടം എന്താ പോസ്റ്റ് ചെയ്യാത്തെ എന്ന് പലരും ചോദിക്കാറുണ്ട്….മകന്‍, ഭാര്യ, അച്ഛന്‍, അമ്മ ഇവരൊക്കെ എന്റെ സ്വകാര്യതയില്‍ ഒതുങ്ങി നില്‍ക്കുന്നവര്‍ ആണ്… അതുകൊണ്ട് തന്നെ അവരുടെ ഇഷ്ടങ്ങള്‍ക്കും ഞാന്‍ തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ട്…അതുകൊണ്ടാണ് അത്തരം പടങ്ങള്‍ കുറയുന്നത്…ഇത് എന്റെ മോന്‍, നിരഞ്ജന്‍ കിഷോര്‍ സത്യ….7th ഗ്രേഡില്‍ പഠിക്കുന്നു….ഞാന്‍ എപ്പോഴും മോനോട് പറയും നിനക്ക് ഒരു അച്ഛന്‍ എന്നതിലുപരി ഒരു സുഹൃത്ത് ആവാനാണ് എനിക്ക് ഇഷ്ടമെന്ന്…. ചിത്രത്തിനോടൊപ്പം കിഷോര്‍ സത്യ കുറുച്ചു. അപ്പോള്‍ അബി കുട്ടനോ എന്നും ഒരു ആരാധകന്‍ ചോദിക്കുന്നുണ്ട്. അത് എന്റെ മകന്‍ അല്ലല്ലോ. പ്രകാശന്റെ മകനല്ലേ എന്ന് ആരാധകന് മറുപടി നല്‍കിയിട്ടുണ്ട്. #fatherson #fatherandson #fathersonbond #fatherlove #fatherhood #father #fathersonlove #son #sonlove?? #kishorsatya #famiky #famikytime?? #familylife #familypictures #swanthamsujathaonsuryatv #swanthasujatha തുടങ്ങിയ ഹാഷ് ടാഗ്കളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഈ ചിത്രം തെറ്റിധരിച്ചിരുന്നു. നടനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി കിഷോര്‍ സത്യ എത്തിയിരുന്നു. നടന്റെ വാക്കുകള്‍ വൈറലായിരുന്നു.ന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമല്ല….. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു… പക്ഷെ വിവാഹ വാര്‍ഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു.”ഭാര്യയെ പ്രകീര്‍ത്തിച്ചു ഒരു പടം ഇട്ടാല്‍ അത് വിവാഹ വാര്‍ഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തില്‍ എത്തുന്ന തരത്തില്‍ നമ്മുടെ സൈബര്‍ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍… എങ്ങോട്ടാണ് നമ്മുടെ ചിന്തകള്‍… എങ്ങനെയാണു നമ്മുടെ തലച്ചോറില്‍ നാം പോലുമറിയാതെ ചില ബോധങ്ങള്‍ രൂപപ്പെടുന്നത്.’ ‘അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു. ( വിവാഹ ആശംസകള്‍ അല്ലാതെ കമന്റ് ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു ) #life #lifeisbeautiful #lifeisgood #happyday #happy #happylife #happytime #happiness #hapoyhour #kishorsatya #wife #wifelove #wifeandhusband #wifehusband’ നടന്‍ കുറിച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമന്റുമായി എത്തിരുന്നുത. ജീവിതത്തില്‍ എല്ലാവിധത്തിലുമുള്ള സന്തോഷങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു,

Karma News Network

Recent Posts

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

17 mins ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

28 mins ago

കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്∙ സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്റഫ്,…

42 mins ago

കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്.…

51 mins ago

വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം, ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ന്യൂഡൽഹി : എസി പൊട്ടിത്തെറിച്ച് റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം.നോയിഡയിൽ ആണ് സംഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു…

1 hour ago

അയൽവാസിയായ യുവാവും വീട്ടമ്മയും ജീവനൊടുക്കിയ നിലയിൽ, വിഷക്കുപ്പി കണ്ടെത്തി

കോങ്ങാട് : കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38)…

2 hours ago