entertainment

പടക്കം പൊട്ടിക്കുന്ന രാജ്യവിരുദ്ധര്‍, ഭാരതത്തിന്റെ അഖണ്ഡതയില്‍ ചെറു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവര്‍ക്കാകില്ലെന്ന് കാട്ടികൊടുക്കണം, കിഷോര്‍ സത്യ പറയുന്നു

ഇന്ത്യയുടെ സംയുക്ത സേനമേധാവി ആയിരുന്ന ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് രാജ്യം മുഴുവന്‍. കൂനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അദ്ദേഹവും ഭാര്യയും ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ നഷ്ടമായത്. 17 ഗണ്‍ സല്യൂട്ട് നല്‍കിയ സൈന്യം സര്‍വ സൈനിക ബഹുമതികളോടെ് ബിപിന്‍ റാവത്തിന് കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കി. നിരവധി ആളുകളാണ് വീര സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. ഇപ്പോള്‍ നടന്‍ കിഷോര്‍ സത്യ പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്. കേവലം ഒരു ‘ആദരാജ്ഞലി’ പോസ്റ്റ് ഇട്ട് ആള്‍ക്കൂട്ടത്തില്‍ ഒരുവനാവന്‍ താല്പര്യമില്ലായിരുന്നു. അതാണ് വൈകിയൊരു കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങുന്നത്.

കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ, സര്‍….ക്ഷമിക്കണം….കേവലം ഒരു ‘ആദരാജ്ഞലി’ പോസ്റ്റ് ഇട്ട് ആള്‍ക്കൂട്ടത്തില്‍ ഒരുവനാവന്‍ താല്പര്യമില്ലായിരുന്നു. അതാണ് വൈകിയൊരു കുറിപ്പ്. ഭാരതത്തിന്റെ ധീരപുത്രന് വേണ്ടി രാജ്യം കണ്ണീര്‍പുഴ തീര്‍ത്തു.ചങ്കുപൊട്ടി, ആര്‍ത്തലച്ചു പൂക്കള്‍ വിതറുന്ന തമിഴ് ജനതയെ കണ്ട് എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.അങ്ങും കൂട്ടാളികളും ആരായിരുന്നു രാജ്യത്തിനു എന്നറിയാന്‍ കഴിഞ്ഞ ദിവസങ്ങളിലെ ഭാരത ജനതയുടെ പ്രതികരണങ്ങള്‍ മാത്രം മതി…

പക്ഷെ അത് കാണാന്‍ നിങ്ങള്‍ക്ക് ആവില്ലല്ലോ എന്ന കൊടിയ ദുഃഖം ബാക്കി. പാകിസ്താനോട് ക്രിക്കറ്റ് കളി ജയിക്കുമ്പോള്‍ മാത്രം തോന്നുന്നതല്ല രാജ്യസ്‌നേഹം ഇന്ത്യന്‍ ജനത കഴിഞ്ഞ ദിവസങ്ങളിലായി നെഞ്ചില്‍ പേറുന്ന ഭാരം, നോവ്,… വാര്‍ക്കുന്ന കണ്ണീര്‍ തുള്ളികള്‍…..അതൊക്കെ നിറഞ്ഞ ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ആവുന്നു…ചരിത്രമാവുന്നു….

അതിനിടയിലും പടക്കം പൊട്ടിക്കുന്ന രാജ്യവിരുദ്ധര്‍…സമൂഹ മാധ്യമങ്ങളില്‍ ചിരി മുഖം ഇട്ട് ആഘോഷിക്കുന്ന തീവ്രമുഖങ്ങള്‍….ഈ തീവ്രവാദികളെ ഒറ്റപ്പെടുത്തി ഭാരതത്തിന്റെ അഖണ്ഡതയില്‍ ഒരു ചെറു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന് നാം കാട്ടിക്കൊടുക്കണം അതാവണം ഈ ധീര പുത്രനും കൂട്ടാളികള്‍ക്കും നമുക്ക് നല്‍കാവുന്ന ഏറ്റം വലിയ യാത്രയയപ്പ്.വി സല്യൂട്ട് സാര്‍ ഫോറെവര്‍!

Karma News Network

Recent Posts

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

52 seconds ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

31 mins ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

48 mins ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

55 mins ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

1 hour ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

2 hours ago