entertainment

സുജാതയെ ആദം കെട്ടി, സ്വന്തം സുജാത അതിനൊരു നിമിത്തമായതില്‍ ഒരുപാട് സന്തോഷം, കിഷോര്‍ സത്യ പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും ഇന്നലെയാണ് വിവാഹിതര്‍ ആയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സ്വന്തം സുജാത എന്ന പരമ്പരയില്‍ ചന്ദ്രയും ടോഷും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ പരമ്പരയിലെത്തിയപ്പോഴുണ്ടായ പരിചയമാണ് പ്രണയത്തിലേക്ക് മാറിയതും വിവാഹിതര്‍ ആയതും. പരമ്പരയിലെ താരങ്ങല്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

റിസപക്ഷനില്‍ ആടിപ്പാടുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയ മേനോനും കിഷോര്‍ സത്യയും സ്വപ്ന ട്രീസയും രാജീവ് രംഗനുമെല്ലാം നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഈ സന്തോഷം എന്നും ജീവിതത്തില്‍ നിലനില്‍ക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സുജാതയെ ആദം കെട്ടി. ഏറെ സന്തോഷമുള്ള ഒരു ദിനം. രണ്ട് പ്രിയപ്പവട്ടവര്‍ ഇന്ന് ജീവിതത്തില്‍ ഒന്നിച്ചു. സ്വന്തം സുജാത അതിനൊരു നിമിത്തമായതില്‍ ഒരുപാട് സന്തോഷം. ചന്ദ്രക്കും ടോഷിനും ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍ എന്നായിരുന്നു കിഷോര്‍ സത്യ കുറിച്ചത്. നവദമ്പതികള്‍ക്കൊപ്പമുള്ള ഫോട്ടോയും കിഷോര്‍ സത്യ പോസ്റ്റ് ചെയ്തിരുന്നു.

സ്വന്തം സുജാതയുടെ 100ാമത്തെ എപ്പിസോഡിലായിരുന്നു ടോഷ് ക്രിസ്റ്റി എത്തിയത്. മാസങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. നേരത്തെ ആര്‍ടിസ്റ്റ് എന്ന രീതിയില്‍ അദ്ദേഹത്തെ അറിയാമായിരുന്നു. ഈ സെറ്റില്‍ വെച്ചാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായി മാറിയത്. ഇരുവീട്ടുകാരും തമ്മില്‍ അറിയാവുന്നവരാണ്. അവര്‍ക്ക് എന്നെ നല്ല കാര്യമായിരുന്നു. എന്റെ വീട്ടുകാര്‍ക്ക് ടോഷേട്ടനേയും കാര്യമാണ്, അങ്ങനെയാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചത്. നല്ലൊരു മനുഷ്യനാണ് ടോഷേട്ടന്‍. എല്ലാവരേയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും. എല്ലാവരോടും ബഹുമാനമുള്ള പെരുമാറ്റവുമാണ്. അതാണ് തന്നെ ആകര്‍ഷിച്ചതെന്നും നേരത്തെ ചന്ദ്ര പറഞ്ഞിരുന്നു.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

19 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

24 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

44 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

52 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago