ആലപ്പുഴ : എസ്എന്‍ഡിപി കണിച്ചുകുളങ്ങര താലൂക്ക് യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശന്, സഹായി കെ.എല്‍. അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി ഉത്തരവ്. മഹേശന്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജൂണ്‍ 20നാണ് കെ.കെ. മഹേശന് കണിച്ചുകുളങ്ങരയിലെ യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇതിനേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനെതിരേയും രംഗത്തുവന്നിരുന്നു.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന് ആരോപണങ്ങള്‍ നിഷേധിച്ചിരന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നേരത്തേ, കോടതി ഈ ഹര്‍ജി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മഹശേന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും കേസെടുക്കേണ്ട വിഷയമാണിതെന്നും കേസ് വീണ്ടും പരിഗണിക്കണമെന്ന് കീഴ്ക്കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…