topnews

ടിപി ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയം പൊട്ടിയാണവര്‍ മരിച്ചതെന്ന് കെകെ രമ

കൊച്ചി. ടിപി ചന്ദ്ര ശേഖരനും അമ്മയുണ്ടായിരുന്നുവെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെകെ രമ എംഎല്‍എ. ടിപി വധക്കേസ് പ്രതികള്‍ക്ക് പരമാവധി ശിക്ഷനല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ പ്രതികളുടെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു രമ.

വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളുവെന്നാണ് കിര്‍മാണ് മനോജിന്റെ വാദം. ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിതെന്നും അപൂര്‍വമായ കൊലപാതകമാണെന്നും അത് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും അതിനുസരിച്ചുള്ള ശിക്ഷ കൊടുക്കണമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങള്‍ കോടതി വിശദമായി പരിശോധിക്കുന്നുണ്ടെന്നും രമ വ്യക്തമാക്കി. വിവാഹം കഴിച്ച് ഭാര്യയുണ്ട്, മക്കളുണ്ട്, കുടുംബത്തോടൊപ്പം പുറത്ത് താമസിക്കണം എന്നെല്ലാമാണ് പ്രതികള്‍ പറഞ്ഞത്. പ്രതികള്‍ക്ക് അവരുടെ വാദം ഉന്നയിക്കാമെന്നും രമ.

ടിപിക്ക് ഒരു അമ്മയുണ്ടായിരുന്നു ഹൃദയം പൊട്ടിയാണ് അവര്‍ മരിച്ചത്. അവിടെ ഇരിക്കുമ്പോള്‍ ആ അമ്മയുടെ അടുത്തായിരുന്നു. പക്ഷെ ഇങ്ങനെ ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്കും കുടുംബം ഉണ്ടെന്ന് ഓര്‍ത്തില്ലെന്നും അനുഭാവപൂര്‍വ്വമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

3 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

3 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

4 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

4 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

5 hours ago