തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനിൽ. മകൻ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റൈനിൽ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നതെന്നും കെ.കെ ശൈലജ അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്…
പ്രിയമുള്ളവരെ
എന്റെ മകൻ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്
മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.…
തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ…
ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…
നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…
ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…