Home kerala സെറ്റിട്ട് പാട്ടുപാടി മാളിയേക്കൽ കുടുംബം, മാപ്പിളപാട്ടുമായി കെ കെ ശൈലജ പ്രചാരണ തുടക്കം

സെറ്റിട്ട് പാട്ടുപാടി മാളിയേക്കൽ കുടുംബം, മാപ്പിളപാട്ടുമായി കെ കെ ശൈലജ പ്രചാരണ തുടക്കം

ഓരോരോ വോട്ടും നമ്മുടെ ടീച്ചറമ്മയ്ക്ക്. വടകരയിൽ കെ കെ ശൈലജയുടെ പ്രചാരണം തുടങ്ങി. തുടക്കം തലശേരി മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ്. കഴിഞ്ഞ ദിവസംരാത്രി 8.30ഓടെയാണ് ടീച്ചർ മാളിയേക്കൽ തറവാട്ടുവീട്ടിൽ എത്തിയത്. മുൻ കൂട്ടി നിശ്ചയിച്ചതിനാൽ തറവാട്ടുകാർ ഒന്നായി ചേർന്ന് തിരഞ്ഞെടുപ്പ് ഗാനവും അണിയിച്ചൊരുക്കി. ഓരോരോ വോട്ടും നമ്മുടെ ടീച്ചർ അമ്മക്ക് എന്ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ചേർന്ന് താളത്തിൽ ആടി പാടിയപ്പോൾ കെ കെ ശൈലജ നടുവിൽ ഒരു ഒപ്പനപ്പാട്ടിലെ മണവാട്ടിയേ പോലെ നായികാ കഥപാത്രമായി.

വടകര നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.കെ ശൈലജ ടീച്ചർക്ക് തലശേരി മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ് നടത്തിയ വീഡിയോ ആണ്‌ ഇപ്പോൾ കണ്ടത്. കെ കെ ശൈലജയുടെ ആദ്യ കുടുംബ യോഗം കൂടിയായി വടകരയിലെ മാളിയേക്കൽ മാറി. കേരളത്തിൽ തന്നെ ഏറ്റവും അധികം വോട്ടിനു മട്ടന്നൂരിൽ നിയമ സഭയിലേക്ക് ജയിച്ച കെ കെ ശൈലജ എൽ ഡി എഫിന്റെ അടുത്ത മുഖ്യമന്ത്രി ആകും എന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള കെ കെ ശൈലജയേ പാർലിമെന്റിലേക്ക് അയച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്കു ഭീഷണി ഒഴിവാക്കാൻ നടത്തിയ നീക്കമാണിത് എന്നും പറയുന്നു.

മുഹമദ് റിയാസിലേക്ക് വന്നു ചേരേണ്ട മുഖ്യമന്ത്രി പദം കെ കെ ശൈലജയിൽ തട്ടി ഉടക്കാതിരിക്കാനും കൂടിയുള്ള കരുനീക്കം ആയി ഇത്. ശൈലജ വടകരയിൽ തോറ്റുപോയാൽ എല്ലാ ശോഭയും അതോടെ കെടും. കെ കെ ശൈലയുടെ എല്ലാം മൈലേജും വടകരയിൽ തോറ്റാൽ തീരും. അതായത് ജയിച്ചാലും തോറ്റാലും ഈ തിരഞ്ഞെടുപ്പോടെ കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനം ആകും എന്നും നിരീക്ഷണം ഉണ്ട്

രണ്ടു തവണ നിയമസഭാ സാമാജികയായിരുന്നു. 2016 മുതൽ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായിരുന്നു ഷൈലജ. 2016ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ ആയിരുന്നു.കെ കെ ശൈലജ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബർ 20ന് കെ. കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ മാടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജിൽ നിന്ന് 1980 ൽ ബിഎഡ് വിദ്യാഭ്യാസവും നേടി.തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു.

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006ലും നിയമസഭാംഗമായി. മണ്ഡലം പുനർനിർണയത്തിനുശേഷം നിലവിൽവന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011ൽ പരാജയപ്പെട്ടു. 2016ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ഷൈലജ വിജയിച്ചത്.