kerala

എതിരാളി ആരായാലും പ്രശ്നം ഇല്ല, വടകര മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. ടി പി കേസ് വടകരയിൽ ചർച്ചയാവില്ലെന്നും ശൈലജ പറഞ്ഞു. മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ തന്നെ മുന്നോട്ട് പോകുമെന്നും കെകെ ശൈലജ വ്യകതമാക്കി.

ടി പി കേസ് വടകരയിൽ ചർച്ചയാവില്ല. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിൻ്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്നം ഇല്ല. പാർട്ടി നിശ്ചയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. കേരളത്തിൽ നിന്നും വിട്ടു പോകുന്നില്ല. ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പമാണ് അവ ചെയ്യുന്നത്.

മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ എങ്ങനെ പ്രവർത്തിച്ചുവോ, ജയിച്ചാൽ അതുപോലെ മുന്നോട്ട് പോകും. യുഡിഎഫിന് വടകരയിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ല. നിഷ്പക്ഷരായവർ എൽഡിഎഫിനൊപ്പം നിൽക്കും. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ല എന്നും ശൈലജ പ്രതികരിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യുവാക്കൾക്ക് പ്രാധിനിധ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎമ്മിന് ഇത്തവണ പൊതു സ്വതന്ത്രൻ ഇല്ല എന്നതും പ്രത്യേകതയാണ്. 15 സീറ്റിലും ചുറ്റിക അരിവാൾ നക്ഷത്രം ചിനത്തിലാണ് സ്ഥാനാർത്ഥികൾ മത്സരിക്കുക.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

24 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

58 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago