topnews

രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ലക്ഷ്യവെച്ചുള്ളതാണ് വിജിലന്‍സ് കേസെന്ന് കെഎം ഷാജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. വിജിലന്‍സ് രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ അഴിമതിക്കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍ഹിയ ഹര്‍ജി പിഴയോടെ തള്ളണമെന്ന് കെഎം ഷാജി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ കെഎം ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകളില്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷമായ തെളിവുകളുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കെഎം ഷാജി ആരോപണം നിഷേധിച്ചു.

വിജിലന്‍സ് കേസ് രജിസ്ട്രര്‍ ചെയ്തത് പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്താലാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് പരാതി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്ലസ് ടൂ കോഴ്‌സ് ലഭിക്കുന്നതിനായി കോഴ നല്‍കിയിട്ടില്ലെന്നും. സ്‌കൂള്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

36 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

41 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago