കൊച്ചി: അങ്കമാലി എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി.
കൊല്ലപ്പെട്ട ലിജിയും പ്രതി മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ലിജിയുടെ ഭർത്താവ് വിദേശത്താണ്. ആശുപത്രിയുടെ നാലാം നിലയിലാണ് മുറിയെടുത്തിരുന്നത്. പെട്ടെന്ന് ഈ മുറിയിലേക്കെത്തിയ മഹേഷിനെ കണ്ട് ലിജി അമ്പരന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ സംസാരം വാക്കുതർക്കത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മഹേഷ് മുറിയിൽ വെച്ചുതന്നെ ലിജിയെ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. എന്നാൽ, ലിജി പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെയെത്തിയ മഹേഷ് ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളുടെയും ജീവനക്കാരുടെയും മുന്നിലിട്ട് ലിജിയെ പലതവണ കുത്തി.
രക്തത്തിൽ കുളിച്ചുകിടന്ന ലിജിയുടെ അടുത്ത് നിന്ന് മരണം ഉറപ്പിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മഹേഷ് പിടിയിലാവുകയായിരുന്നു. ആലുവ സ്വദേശിയാണ് ഇയാൾ. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…