കൊച്ചി : കലൂര്‍ കടവന്ത്രയിലെ ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമായിരുന്നു വെടിവയ്പ്പിൽ കലാശിച്ചത്. ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കണ്ടെത്തിയിരുന്നു. അതേസമയം കസ്റ്റഡിയിലെടുത്ത രണ്ട് പേർ പ്രതികളാണോയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പ്രതികൾ ഉപേക്ഷിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ‘റെന്റ് എ കാർ’ ആണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാറിൽ പരിശോധന നടത്താൻ വിരലടയാള വിദഗ്ധരെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കത്രിക്കടവ് ഇടശേരി ബാറിൽ മദ്യപിക്കാനെത്തിയവർ ബാർ ജീവനക്കാരുമായി തർക്കത്തിലാവുകയായിരുന്നു. വെടിവയ്പ്പിന് ശേഷം പ്രതികൾ കാറിൽ കടന്നുകളഞ്ഞു. ആക്രമണത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…