കൊച്ചി : റോഡിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയിൽ വീണ്ടും അപകടം. റോഡില്‍ തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. എംജി റോഡില്‍ പുലര്‍ച്ചെ ആറ് മണിക്കായിരുന്നു അപകടം. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വിഷയത്തിൽ അധികൃതർ വേണ്ട രീതിയിൽ ഇടപെടൽ നടത്തുന്നില്ല. റോഡിന് കുറുകെ കിടന്നിരുന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി അഭിഭാഷകനായ കുര്യന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഇന്ന് രാവിലെ മകളെ റെയില്‍വെ സ്റ്റേഷനിലാക്കി വീട്ടിലേക്ക് മടങ്ങുംവഴിയാണ് കുര്യന് അപകടത്തില്‍പ്പെടുന്നത്. റോഡിലേക്ക് തെറിച്ചുവീണ കുര്യന് പുറകെ വന്ന വാഹനത്തിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുര്യന്റെ കഴുത്ത് മുറിഞ്ഞു കാലിന്റെ എല്ലും പൊട്ടി.
കേബിളില്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ പതിവായിട്ടും കോര്പ്പറേഷന് കണ്ടഭാവമില്ല. നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം കാല്‍നടയാത്രക്കാരുടെ കഴുത്തില്‍ കുരുക്കിടാന്‍ പാകത്തില്‍ കേബിളുകളുണ്ട്. റോഡിലേക്ക് പൊട്ടിവീണ കേബിളുകള്‍ റോഡരികിലെ പരസ്യബോര്‍ഡുകളില്‍ കുരക്കിവെച്ച് ഉത്തരവാധിത്തപ്പെട്ടവര് മുങ്ങുകയാണ് പതിവ്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…