topnews

‘കൊച്ചി കൂട്ടബലാത്സംഗം’ രാത്രി ആയാൽ എന്തു തോന്ന്യവാസവും കാണിക്കാൻ ഇവനൊക്കെ ലൈസൻസ് കൊടുത്തത് ആരാണ്? അനുജ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം നാടിനെ നടുക്കിയ വാർത്തയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം സമാനമായ രീതിയിൽ കൊച്ചി നഗരത്തിൽ കാറിനുള്ളിൽ വീണ്ടുമൊരു പെൺകുട്ടി കൂട്ടബലാസംഗത്തിന് ഇരയായി. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് തടയിടാൻ എന്തുകൊണ്ട് നിയമ സംവിധാനങ്ങൾക്ക് ആകുന്നില്ല? ഇരയാക്കപ്പെടുന്ന സ്ത്രീകൾ നേരിടുന്ന വിമർശനങ്ങളും ചെറുതല്ല.

എപ്പോഴും കാരണക്കാരായി സമൂഹം ചൂണ്ടിക്കാട്ടുന്നത് ഇരയായ സ്ത്രീയെ തന്നെയാണ്. കൊച്ചിയിലുണ്ടായ കൂട്ടബലാത്സംഗത്തിലും ഇരയെ തന്നെയാണ് സമൂഹം കുറ്റംപറയുന്നത്. അവൾ ബാറിൽ പോയിട്ടല്ലേ? രാത്രിയിൽ ചുറ്റി നടന്നിട്ടല്ലേ ? ഇതൊക്കെയാണ് സമൂഹത്തിന്റെ ചോദ്യം. ഇത്തരം കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

“നാടിനെ നടുക്കി കൊച്ചിയിൽ വീണ്ടും കാറിൽ കൂട്ട ബലാൽസംഗം.19 കാരിയായ മോഡലിനെ ഓടുന്ന കാറിൽ മൂന്ന് പേർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കി.സംഭവത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.യുവതി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.”

മേൽപ്പറഞ്ഞ സംഭവത്തിൽ യുവതി ബാറിൽ പോയിട്ടല്ലേ, രാത്രിയിൽ ചുറ്റി നടന്നിട്ടല്ലേ , ഇതൊക്കെ അവിടെ നിൽക്കട്ടെ.
പെങ്കൊച്ചായാലും ആൺകൊച്ചായാലും ശെരി സമ്മതമില്ലാതെ അവരുടേമേൽ തോന്ന്യവാസം കാണിക്കാൻ ഇവർക്കൊക്കെ ആരാ right കൊടുത്തേ?

കൂട്ടത്തിൽ ഡോളി യൊ ബോളിയോ അങ്ങനെ എന്തോ പേരുള്ള ഒരുവൾ കൊടുത്ത drink കഴിച്ചാണ് പെങ്കൊച്ചു അവശനിലയിലായതെന്നും കേൾക്കുന്നു. തുടർന്നു കാറിൽ സഞ്ചരിക്കവേ ആ കൊച്ചു മൂന്നു വട്ടു പിടിച്ച നരഭോജികളാൽ ഉപദ്രവിക്കപ്പെടുകയായിരുന്നത്രെ.(ഈ ബോളി ഉപദ്രവിക്കപ്പെട്ട പെങ്കൊച്ചിന്റെ friend ആയിരുന്നത്രെ, എത്ര ‘നല്ല ‘ കൂട്ടുകാരി)

ഡൽഹിയിൽ നിർഭയ ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും, രാത്രി നേരം ആയോണ്ടാണ് എന്നും പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ച കുറെ ടീം കൾ നമുക്കിടയിൽ ഉണ്ട്. രാത്രി ആയാൽ എന്തു തോന്ന്യവാസവും കാണിക്കാൻ ഇവനൊക്കെ ലൈസൻസ് കൊടുത്തത് ആരാണ്? ബാറിൽ ആയതു കൊണ്ടു,ഒരാളുടെ സമ്മതമില്ലാതെ അയാളുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കാമെന്ന് ആരാ പഠിപ്പിച്ചേ ഈ ചെറ്റകളെ,

സത്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ബോധമില്ലാത്തവന്മാർ ആണ് ഇത്തരം ക്രൂരതകൾ ചെയ്യുന്നേ എന്നൊക്കെ പറഞ്ഞിരുന്ന കേരളക്കാർ ഇനി എന്താ പറയുന്നേ?

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

32 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

37 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago