topnews

ലുലുമാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു വിവരം

ബാലിസ്റ്റിക് പരിശോധനയില്‍ കൊച്ചി ലുലു മാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു തിരിച്ചറിഞ്ഞു. 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. സീരിയല്‍ നമ്പര്‍ പ്രകാരം തോക്കിന് കേരളത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ 1962ലെ സീരിയല്‍ നമ്പറിലുള്ള തോക്കിന്റെ ലൈസന്‍സിനെ കണ്ടെത്താന്‍ പൊലീസ് നീക്കം ആരംഭിച്ചു.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയടക്കം സഹായം തേടും. കഴിഞ്ഞ ഏപ്രിലില്‍ ലുലു മാളില്‍ സാധനങ്ങള്‍ എടുക്കുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. മാളിലെ ശുചീകരണ തൊഴിലാളികളാണ് തോക്ക് കണ്ടത്. തുടര്‍ന്നു നടന്ന ബാലിസ്റ്റിക് പരിശോധനയില്‍ 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണിതെന്ന് തിരിച്ചറിഞ്ഞു.

അതേസമയം, തോക്ക് കണ്ടെത്തിയതുമായി ബന്ധപെട്ടു ഒരാളെ നേരെത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മാളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും തോക്ക് കൊണ്ടിട്ടതാവാം എന്നാണ് പൊലീസ് നിഗമനം.

Karma News Editorial

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

7 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago