kerala

മുറി അടച്ചിട്ടിരുന്നത് മൂന്നാഴ്ച, തുരുതുരാ വിളികള്‍,മെസേജുകള്‍; എല്ലാം അശ്ലീലം

യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ ഒരുഭാഗമേ ചര്‍ച്ചയായുള്ളൂ. എന്നാല്‍, എന്തായിരുന്നു സത്യമെന്ന് പറയാന്‍ രംഗത്തുവന്നിരിക്കുകയാണ് വൈപ്പിന്‍ സ്വദേശി ക്രിസ്റ്റി എവേര്‍ട്ട്.ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു വന്ന കോളുകള്‍, മെസേജുകള്‍.. എല്ലാം അശ്ലീലം. അവര്‍ക്ക് അറിയേണ്ടത് റേറ്റ് ആയിരുന്നു. മകന്റെ നമ്പരാന്ന് ഒരുത്തനോട് എത്ര പറഞ്ഞിട്ടും വിളി നിര്‍ത്തുന്നില്ല. പിന്നീട് അവനൊരു പണികൊടുക്കാമെന്ന് കരുതി 25,000 രൂപയാണ് റേറ്റ് എന്നു പറഞ്ഞു. പൈസയിട്ടിട്ട് നീ വിളിക്കെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ കയറിപ്പണിയുമെന്ന് മനപ്പൂര്‍വ്വം തന്നെ പറഞ്ഞതാണെന്ന് യുവതി വിശദീകരിക്കുന്നു. എന്നാല്‍, അത് തിരിച്ച് വലിയ പണിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പുറത്ത് അതിലും വലിയ തിരക്കഥയൊരുങ്ങുന്നത് മനസ്സിലാക്കാനായില്ലെന്നും യുവതി പറയുന്നു.

ഗര്‍ഭിണിയായിരിക്കെ ഒരുവര്‍ഷം മുന്‍പ് അദ്ദേഹവുമായി പിരിയേണ്ടി വന്നു. പിരിയുമ്പോള്‍ 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകനാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോള്‍ മകളുണ്ട് കൂടെ. വീട്ടുകാരൊന്നും കൂടെയില്ല. ജീവിതത്തില്‍ ഒറ്റയ്ക്കാകുന്ന യുവതികളെ സഹായിക്കാന്‍ ആളുകളുടെ ബഹളമാണ്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മുതല്‍ പഴയ കൂട്ടുകാര്‍ പോലും കാണുന്നത് മറ്റൊരു കണ്ണുകൊണ്ട്. അത്തരത്തില്‍ വന്ന ഒരുത്തനെ പിണക്കിയതിന്റെ ഫലമാണ് പിന്നെ സംഭവിച്ചതെല്ലാമെന്ന് ക്രിസ്റ്റ് എവേര്‍ട്ട് തുറന്നുപറയുന്നു.

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഫെയ്‌സ്ബുക് അക്കൗണ്ടാണെന്ന് ക്രിസ്റ്റി പറയുന്നു. കൂടെ ഭര്‍ത്താവുള്ളപ്പോള്‍ എന്തു പേടിക്കാന്‍. ഇഷ്ടം പോലെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളെന്നു പറയുന്ന പലരും ഇതെല്ലാം സൂക്ഷിച്ചു വച്ചിരുന്നെന്ന് അറിയുന്നത് വളരെ വൈകിയാണെന്നു മാത്രം. ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല, മകന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലേക്കു വിളികള്‍ വന്നു തുടങ്ങി. ആദ്യം അവനെയാണു വഴക്കു പറഞ്ഞത്; കണ്ട കൂട്ടുകാര്‍ക്കൊക്കെ നമ്പര്‍ കൊടുത്തിട്ടല്ലേ എന്നു ചോദിച്ച്. അവനാണെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ പറ്റില്ല. ഒന്നുകില്‍ വാട്‌സാപ്പില്‍ മെസേജ് അയയ്ക്കണം, അല്ലെങ്കില്‍ വിഡിയോ കോളില്‍ വരണം. സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവനോട് അങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്.

വിളിക്കുന്നവരോടു സംസാരിച്ചപ്പോഴാണ് അവര്‍ പറയുന്നത്, ആ നമ്പര്‍ ആരോ ഒരു ഡേറ്റിങ് സൈറ്റില്‍ കൊച്ചിയിലെ സുന്ദരികളുടെ പട്ടികയില്‍ ആഡ് ചെയ്തിട്ടുണ്ടെന്ന്. പലര്‍ക്കും കാര്യം പറഞ്ഞപ്പോള്‍ മനസ്സിലായി. ആരാണ് ഇതു ചെയ്തതെന്ന് അറിയാമായിരുന്നതിനാല്‍ അന്നു തന്നെ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടും ഇന്നു വരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ക്രിസ്റ്റി പറയുന്നു. സംശയിക്കുന്ന ആള്‍ വിദേശത്താണെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല എന്നുമെല്ലാം മുട്ടുന്യായങ്ങള്‍ നിരത്തി പൊലീസ്. ശബ്ദമില്ലാത്ത മകന്റെ കൂട്ടുകാര്‍ വിളിക്കുന്ന നമ്പരായതിനാല്‍ നമ്പര്‍ മാറ്റാനും അവന്‍ സമ്മതിച്ചില്ല.

അങ്ങനെയിരിക്കയാണ് ഒരുത്തന്‍ വിളിച്ച് റേറ്റ് ചോദിക്കുന്നത്. കാര്യങ്ങള്‍ എത്ര പറഞ്ഞിട്ടും അയാള്‍ സമ്മതിക്കുന്നില്ല. ഇതോടെയാണ്, ഒരു ഭാര്യയുണ്ടായിട്ടും തന്നെ ഇങ്ങനെ ഉപദ്രവിക്കുന്ന ഒരാളെ ഒരു പാഠം പഠിപ്പിക്കാമെന്ന് തീരുമാനിച്ചത്. അവന്റെ വിവരങ്ങളെല്ലാം എടുത്തു, വീട്ടുകാരുടേത് ഉള്‍പ്പടെ. ഭാര്യയോട് കാര്യങ്ങള്‍ പറയാമെന്നാണ് വിചാരിച്ചത്. പക്ഷേ ഇതേ കാരണംകൊണ്ടു ജീവിതം നഷ്ടപ്പെട്ട ഒരാളെന്ന നിലയില്‍ ഒരിക്കലും അവരെ ഉപദ്രവിക്കണമെന്നു വിചാരിച്ചിട്ടില്ല. പക്ഷേ ഫോണില്‍ വിളിച്ചപ്പോള്‍ ഭാര്യയോട് പറയുമെന്നു പറഞ്ഞു. ആ ഓഡിയോ ഉപയോഗിച്ചാണ് താന്‍ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞ് വാര്‍ത്തകള്‍ വന്നത്. ഓഡിയോയില്‍ നല്ലൊരു ഭാഗം കൂട്ടിച്ചേര്‍ത്തതാണെന്നാണ് ക്രിസ്റ്റിയുടെ വാദം

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

10 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

37 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

49 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago