kerala

മുസ്ലീം നാമധാരികളെല്ലാം എസ്ഡിപിഐക്കാരല്ല, സിപിഎമ്മില്‍ ആര്‍ക്കും നുഴഞ്ഞു കയറാനാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം : കേരളത്തിൽ ആസൂത്രിതമായി കലാപമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഇവിടെ നടക്കുന്നത് വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേലയാണ് . ബോധപൂർവ്വമുള്ള ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു .

സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍. കേരളത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് രണ്ട് വര്‍ഗീയ ശക്തികളും ശ്രമിക്കുന്നത്. ആസൂത്രിതമായ നീക്കങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസും നടത്തുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഓരോ പ്രദേശത്തും ഇങ്ങനെ സംഘര്‍ഷം സൃഷ്ടിക്കാനാണ് വിവിധ രീതിയില്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐയ്‌ക്ക് ആഹ്ലാദമാണ് . സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ് ഡി പി ഐക്കാരല്ലെന്നും കോടിയേരി പറഞ്ഞു ആലപ്പുഴ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടും .ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു

സിൽവർ ലൈൻ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തിൽ തരൂരിന്റേത് കേരളത്തിന്റെ പൊതു നിലപാടാണ് . ശശി തരൂരിനെതിരെ നടക്കുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Karma News Network

Recent Posts

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

3 mins ago

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

37 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

42 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

55 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

1 hour ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

1 hour ago