entertainment

കൊല്ലം സ്വദേശിയുടെ ജയില്‍ ജീവിതം കോപ്പിയടിച്ചു, കൈതി രണ്ടാം ഭാഗം തടഞ്ഞ് കൊല്ലം ജില്ലാ കോടതി

കൊല്ലം: തമിഴ് സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ചൊരു ചിത്രമായിരുന്നു കാര്‍ത്തി നായകനായ കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്‌. എന്നാല്‍ കൈദിയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതും തടഞ്ഞ് കൊല്ലം ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കെ.വി. ജയകുമാര്‍ ഉത്തരവിട്ടു. കൊല്ലം മുഖത്തല രജനി ഭവനില്‍ രാജീവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

2004 കാലയളവില്‍ രാജീവ് ഒരു കേസില്‍പ്പെട്ട് തമിഴ്നാട്ടിലെ പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ആ സമയത്തുണ്ടായ തന്റെ അനുഭവങ്ങള്‍ ജീവഗന്ധി എന്ന പേരില്‍ കഥയാക്കിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പാസായ രാജീവ് പിന്നീട് സിനിമാ താരങ്ങള്‍ സ്ഥിരമായി താമസിക്കുന്ന എറണാകുളത്തെ ഭാരത് ഹോട്ടലില്‍ മാനേജരായി ജോലി നോക്കി. അപ്പോള്‍ സിനിമാനിര്‍മ്മാതാവായിരുന്ന എ.ആര്‍. രാജനെ പരിചയപ്പെട്ടു. അദ്ദേഹം വഴി കൈദി സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്‍. പ്രഭുവിനെ 2007ല്‍ നേരില്‍ കണ്ട് തന്റെ പക്കലുണ്ടായിരുന്ന കഥ കൈമാറി. അതിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കൈദിയുടെ ആദ്യഭാഗം ചിത്രീകരിച്ചതെന്നാണ് രാജീവ് പറയുന്നത്.

രണ്ടാം ഭാഗം ഉടനെ പുറത്തിറക്കുമെന്ന് സിനിമയുട അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഭാഗം രാജീവിന്റെ കഥാഭാഗം ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ പാടില്ലെന്നും ആദ്യഭാഗം മറ്റ് ഭാഷകളിലേക്ക് ഇനി ഒരു ഉത്തരവുണ്ടാകുംവരെ പുനര്‍നിര്‍മ്മിക്കാന്‍ പാടില്ലെന്നുമാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോള്‍, വി.എല്‍. ബോബിന്‍ എന്നിവര്‍ രാജീവിന് വേണ്ടി കോടതിയില്‍ ഹാജരായി.

Karma News Network

Recent Posts

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

19 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

47 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

1 hour ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

3 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

3 hours ago