കൊല്ലം ജില്ലാ ആശുപത്രിക്ക് കേന്ദ്ര സർക്കാർ നല്കിയ 53ലക്ഷം രൂപ ബഡ് ഷീറ്റ് വാങ്ങി അഴിമതി നടത്തി. 530 ബഡുകൾ മാത്രം ഉള്ള ആശുപത്രിക്ക് വാങ്ങിച്ചത് 3500 ഷീറ്റുകൾ. ഒരെണ്ണം അലക്കുമ്പോൾ പകരം ഉപയോഗിക്കാൻ ആണെലും ഇരട്ടി ബഡ്ഷീറ്റുകൾ മാത്രം മതി എന്നിരിക്കെയാണ് ബഡ് എണ്ണത്തിന്റെ 7 ഇരട്ടിയോളം ഷീറ്റുകൾ വാങ്ങിയത്.
കീറ്റക്സ് പോലെ കയറ്റുമതി ഗുണ നിലവാരമുള്ള ഷീറ്റുകൾക്ക് പൊലും 400 രൂപ വിലയുള്ളപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ വാങ്ങിയ ഷീറ്റിനു 800 രൂപ ചിലവായി. കേന്ദ്ര സർക്കാരിന്റെ പണം എങ്ങിനെ ഒക്കെ അഴിമതി നടത്തി മുടിക്കാമോ ആ വഴിക്കെല്ലാം സംസ്ഥാനത്തേ ഉദ്യോഗസ്ഥർ ഗവേഷണം തന്നെ നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാക്കളുടെ പ്രതികരണത്തിലേക്ക്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ഫണ്ട് നിന്നും കൊല്ലം ജില്ലാ ആശുപത്രിക്ക് 53 ലക്ഷത്തി ഇരുപതിനായിരം രൂപ നൽകിയിരുന്നു. 28 ലക്ഷം രൂപ കൊടുത്ത് കിടക്ക വിരികൾ വാങ്ങി. 530 കിടക്ക ഉള്ള ആശുപത്രിക്ക് 3500 ബെഡ്ഷീറ്റ് വാങ്ങിയിരിക്കുന്നു.
സാധാരണ കീറ്റെക്സ് പോലുള്ള കമ്പനി ബെഡ്ഷീറ്റിന് മാർക്കറ്റിൽ 400 രൂപ മുകളിൽ വിലയുള്ളപ്പോൾ ആണ് 800 രൂപ മുടക്കി ഇത്തരത്തിൽ ലക്ഷങ്ങലുടെ അഴിമതി നടത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നത് ക്വാളിറ്റി കുറഞ്ഞത്. ഇതിൽ 6 മാസം നിരന്തരം ഉപയോഗിക്കുമ്പോൾ കാലാവധി പോലുമില്ലാത്ത ഒരു ബെഡ്ഷീറ്റ് ആണ് കാണാൻ കഴിയുന്നത് . കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് സൂപ്രണ്ട് അവരുടെ താത്പര്യത്തിനനുസരിച്ച് ധൂർത്തടിക്കുന്നു. ഇതിനെതിരെ അന്വേഷണം നടത്തണമെന്നും അഴിമതി പുറത്തു കൊണ്ടു വരണമെന്നുമാണ് യുവമോർച്ചയുടെ പ്രതികരണം.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…