kerala

കൊല്ലം FCI ഗോഡൗണിൽ മോദിയുടെ സൗജന്യ അരി ഫ്ലക്സുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നു

സൗജന്യ അരി വിതരണം ചെയ്യുന്നതിൽ റേഷൻ കാർഡ് ഉടമകളേ ബോധവല്കരിക്കാൻ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ നല്കിയ ഫ്ളക്സ് ബോർഡുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നു, ഇത് കൊല്ലത്തേ എഫ് സി ഐ ഗോഡൗണിൽ നിന്നുള്ള ദൃശ്യങ്ങൾ. ഇവിടെ കേന്ദ്ര സർക്കാർ ആയിര കണക്കിനു ഫ്ലക്സുകൾ അച്ചടിച്ച് നല്കി. സൗജന്യ റേഷൻ പദ്ധതി ജനങ്ങൾക്ക് പരിചയപ്പെടുത്താൻ എല്ലാ റേഷൻ കടയിലും കേന്ദ്ര സർക്കാരിന്റെ ഫ്ലക്സ് വയ്ക്കണം.

എന്നാൽ കേരളത്തിൽ ഈ ഫ്ളക്സ് വയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വെല്ലുവിളി നടത്തി. കാരണം കേന്ദ്ര സർക്കാർ നല്കിയ ഫ്ലക്സിൽ മോദിയുടെ ചിത്രം ഉണ്ട്. മോദിയുടെ ചിത്രം ഉള്ള ഫ്ലക്സുകൾ റേഷൻ കടയിൽ വയ്ക്കരുത് എന്നാണ്‌ കേരളത്തിലെ എഫ് സി ഐ ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നല്കിയ നിർദ്ദേശം. അരി വേണം താനും അത് സൗജന്യമായി വാങ്ങിയിട്ട് കേന്ദ്ര സർക്കാരിന്റെ ഫ്ലക്സ് വയ്ക്കാനും വിലക്ക്

കൊല്ലത്ത് എഫ് സി ഐ ഗോഡൗണിന്റെ തിണ്ണയിൽ ആയിര കണക്കിനു ഫ്ലക്സ് കിടന്ന് നശിക്കുകയാണ്‌. ഇത് അന്വേഷിക്കാൻ ചെന്ന കർമ്മ ന്യൂസ് സംഘത്തിനു കണ്ടത് ഇവിടെ മദ്യപിച്ച ആളുകളേ വരെ. കാര്യം.എഫ് സി ഐ ജീവനക്കാർ കേന്ദ്ര സർക്കാർ ജീവനക്കാർ എങ്കിലും ഇവർക്ക് ചോറും ശംബളവും അങ്ങ് ദില്ലിയിൽ നിന്നും കൂറ്‌ പിണറായി സർക്കാരിനോടും

എന്തുകൊണ്ടാണ്‌ ഇങ്ങിനെ ഫ്ളക്സ് റേഷൻ കടയിൽ സ്ഥാപിക്കാതെ കൂട്ടിയിട്ട് നശിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഇത് പിണറായിയുടെ കേരളം ആണെന്നും മോദിയല്ല പിണറായി വിജയനാണ്‌ ഇവിടെ ഭരിക്കുന്നത് എന്നും കൊല്ലത്തേ എഫ് സി ഐ ജീവനക്കാർ. ഇത്തരത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേസത്തിനെതിരേയും പ്രധാനമന്ത്രിക്ക് എതിരേയും ഭീഷണി മുഴക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ നടത്തുന്നത് ഗുരുതര സർവീസ് ലംഘനം ആണ്‌. ഇതുമായി ബന്ധപ്പെട്ട റിപോർട്ട് കൊല്ലം എഫ് സി ഐ ഗോഡൗണിൽ നിന്നും.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

10 hours ago