crime

അഞ്ച് ലക്ഷം രൂപ വരെ ലഭിച്ചിരുന്ന യുട്യൂബ് വരുമാനം പെട്ടെന്ന് നിലച്ചതോടെ അനുപമയും പദ്ധതിയെ പിന്തുണച്ചു, കൃത്യമായ ആസുത്രണത്തിലൂടെ കുറ്റകൃത്യം

കൊല്ലം. അനുപമ പദ്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിൻ്റെ മകൾ അനുപമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ആ വരുമാനം പെട്ടെന്ന് നിലച്ചു. ചാനല്‍ വീണ്ടും മൊണെറ്റൈസ് ചെയ്യാന്‍ മൂന്ന് മാസം കഴിയുമെന്ന സാഹചര്യം വന്നു. അനുപമ ആദ്യം പദ്ധതി എതിര്‍ത്തുവെങ്കിലും വരുമാനം നിലച്ച സാഹചര്യത്തില്‍ കൃത്യം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ എ.ഡി.ജി.പി. വ്യക്തമാക്കി.

പോലീസിന്റെ നീക്കങ്ങളെയും ഏതൊക്കെ രീതിയില്‍ കേസ് തെളിയിക്കാമെന്നും മനസ്സിലാക്കി. അതെല്ലാം ഒഴിവാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയത്. ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന കുട്ടികളെയായിരുന്നു ഇവർ ലക്ഷ്യം വെച്ചത്.

അതേ സമയം, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പെണ്‍കുട്ടിയുടെ പിതാവിന് യാതൊരു ബന്ധവുമില്ലെന്ന് എ.ഡി.ജി.പി. എം. ആർ അജിത് കുമാർ. നഴ്‌സസ് സംഘടനയുമായും കേസിന് ബന്ധമില്ലെന്ന് എ.ഡി.ജി.പി. വ്യക്തമാക്കി. സാമ്പത്തികപ്രതിസന്ധിയാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തതിലേക്ക് പദ്മകുമാറിനെയും കുടുംബത്തിനെയും എത്തിച്ചതെന്നും എ.ഡി.ജി.പി. പറഞ്ഞു.

കോവിഡിനു ശേഷം കുടുംബത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടായി. കടങ്ങള്‍ വര്‍ദ്ധിച്ചു. സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് ഒരു വര്‍ഷമായുള്ള ആസൂത്രണത്തിനൊടുവിലാണ് പദ്ധതി തയ്യാറാക്കുന്നത്. അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ അവകാശപ്പെടുന്നത്. ആറു കോടിയുടെ ആസ്തിയുള്ളതില്‍ മുഴുവന് പണയത്തിലാണ്. പെട്ടെന്ന് ബാധ്യത തീര്‍ക്കാന്‍ പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. പലരേയും പണം ചോദിച്ച് സമീപിച്ചിരുന്നു. അത് ലഭിക്കാതിരുന്നപ്പോഴാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പദ്മകുമാറും കുടുംബവും ചേര്‍ന്ന് ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

7 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

35 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

39 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

42 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago