crime

പൊലീസ് ഉന്നം വയ്ക്കുന്നത് തന്നെ, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആറു വയസ്സുകാരിയുടെ പിതാവ്

കൊല്ലം: ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസ് എങ്ങുമെത്താതെ നില്ക്കുകയാണെന്നും, പൊലീസ് തന്നെയാണ് ഉന്നം വെയ്ക്കുന്നതെന്നും, പ്രതിയെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്നും കുട്ടിയുടെ പിതാവ് റെജി. അതുകൊണ്ടുതന്നെ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

‘പോലീസ് എന്നെ ഉന്നം വെക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഞാൻ ഭയക്കുന്നില്ല. എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി,നഴ്സിം​ഗ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. എന്നെ ഉന്നം വെക്കുകയാണെങ്കിൽ കുടുംബസഹിതം പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കും.

കുട്ടിയെ കിട്ടുന്നത് വരെയുള്ള അന്വേഷണം ഊർജ്ജിതമായി നടന്നിരുന്നു. പിന്നീട് കുട്ടിയെ കിട്ടിയ ശേഷം കേസ് എന്നിൽ കെട്ടി വയ്‌ക്കുകയായിരുന്നു. എന്നിലേക്കും എന്റെ കുടുംബത്തിലേക്കും വിരൽ ചൂണ്ടുന്ന രീതിയിലാണ് അന്വേഷണത്തിന്റെ ഗതി. കേസിൽ എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് പ്രതികളെ ജനങ്ങളുടെ മധ്യത്തിലേക്ക് കൊണ്ടു വരണമെന്നാണ് എനിക്ക് പറയാനുള്ളത്.’- പിതാവ് പറഞ്ഞു.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

16 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

46 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago