കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടിയതിൽ സന്തോഷമെന്ന് കുട്ടിയുടെ അച്ഛൻ. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകൾ ഹോം വർക്കുകൾ ചെയ്തു തീർത്തു. തിങ്കളാഴ്ച്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്നും കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു
‘കഴിഞ്ഞ ആറു ദിവസമായി നിങ്ങളെയും ഞങ്ങളെയും ലോകം മുഴുവനെയും മുൾമുനയിൽ നിർത്തിയതായിരുന്നു എന്റെ കുഞ്ഞിന്റെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടുള്ള കാര്യം. കുഞ്ഞിനെ തിരികെ കിട്ടി. അതിന്റെ അന്വേഷണവുമായി കാര്യങ്ങളൊക്കെ മുന്നോട്ടു പോയി. അതിന്റെ ഭാഗമായി ഇതിൽ കുറ്റകൃത്യം ചെയ്ത മൂന്നു പേരെയും പൊലീസ് പിടിച്ചിട്ടുണ്ട്.
മാധ്യമങ്ങളും സമൂഹമാധ്യമം, കേരള സമൂഹം തുടങ്ങി എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇതിന് ഒരു പരിസമാപ്തിയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. എഡിജിപി അജിത്കുമാർ സാറും നിശാന്തിനി മാഡവും അവരുടെ ടീമിനെ ഏകോപിപ്പിച്ച് വളരെ കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ എന്നെ വിളിച്ച് ധൈര്യം പകർന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തളർന്നു പോകാതെ ധൈര്യത്തോടെയാണ് നിന്നതെന്നും റെജി പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…
ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…
കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…
ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…
കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…
നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…