entertainment

എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ- കൊല്ലം സുധി

മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൊല്ലം സുധി. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെയാണ് സുധി നേടിയെടുത്തത്. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമാണ്. പരിപാടിയിൽ താരങ്ങൾ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും തുറന്ന് പറയാറുണ്ട്. സുധിയും ഭാര്യയും കുറെ ആളുകളുടെ പക്കൽ നിന്നും കടം വാങ്ങിയതായും, പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം സുധിയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് ഇപ്പോൾ സുധി.

വാക്കുകൾ

​നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്’, ലോക്ക് ഡൗൺ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റർമാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു. കടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും

ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്.എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും എന്നും

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago