Categories: nationalsocial issues

കോന്നിയില്‍ കേന്ദ്രീയ വിദ്യാലയത്തിന് അന്തിമ അനുമതി

കോന്നിയില്‍ കേന്ദ്രീയ വിദ്യാലയത്തിന് അന്തിമ അനുമതി.നാട്ടുകാരുടെ സഹകരണത്തോടെ താൽകാലിക കെട്ടിടം.

പത്തനംതിട്ട കോന്നിയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അന്തിമ അനുമതിലഭിച്ചു.
കെട്ടിടം കണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നഷ്ടപ്പെടുമെന്ന് കരുതിയ കേന്ദ്രീയ വിദ്യാലയം ഒടുവില്‍ പ്രവ‍ര്‍ത്തന സജ്ജമാവാന്‍ പോകുന്നതിന്റെ ആശ്വാസത്തിലാണ്‌ ജില്ലക്കാർ. നാട്ടുകാരുടെ സഹകരണത്തോടെയാണ് താത്കാലിക കെട്ടിടം സജ്ജമാക്കിയത്.അതേസമയം ഡിസംബറില്‍ കോന്നി ഉള്‍പ്പെടെ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്.എട്ട് ക്ലാസ്മുറികളോട് കൂടി അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് സ്കൂളിലാണ് കേന്ദ്രീയ വിദ്യാലയം താത്കാലികമായി പ്രവര്‍ത്തിക്കുക. താത്കാലികമായി ഒരുക്കിയ സൗകര്യങ്ങളില്‍ തൃപ്തരാണെന്ന് സ്കൂള്‍ സന്ദര്‍ശിച്ച കേന്ദ്രീയ വിദ്യാലയ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയില്‍ കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ സ്‌കൂൾ അവിടേക്ക് മാറും. പ്രവേശന നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഫീസ് ഓണ്‍ലൈന്‍ അടക്കുന്നതിന് പകരം സംവിധാനം കോന്നിക്കായി ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

Karma News Editorial

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

18 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

36 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

49 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

55 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago