കോതമംഗലം : മക്കള്‍ എന്നും മാതാപിതാക്കള്‍ക്ക് ജീവനാണ്. മക്കളെ നന്നായി നോക്കുന്ന മാതാപിതാക്കളെപ്പോലെ തന്നെ അവരെ പരിപാലിക്കാത്തവരെയും കാണാം.. കോതമംഗലത്ത് കിണറ്റില്‍ വീണ കുട്ടിക്ക് തുണയായത് അയല്‍വാസിയായ വീട്ടമ്മയാണ്. കുട്ടിനെ രക്ഷിച്ച് മാത്യകയായിരിക്കുകയാണ് ആ വീട്ടമ്മ. വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കുരുന്നിനു അയല്‍വാസിയായ വീട്ടമ്മയുടെ ധൈര്യം തുണയായി. ഉരുളന്‍തണ്ണിയില്‍ പാലയ്ക്കു കിഷോറിന്റെ ഒന്നര വയസ്സുള്ള കുട്ടി ഗൗരിനന്ദയാണു കിണറ്റില്‍ വീണത്. മുത്തശ്ശിയോടൊപ്പം കളിച്ച് കൊണ്ടിരുന്ന കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കിഷോറിന്റെ അമ്മ അലറിക്കരയുന്നതു കോട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും 20 അടിയോളം താഴ്ചയുള്ള കിണറില്‍ ഇറങ്ങാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും അമ്ബരന്ന് നില്ക്കുന്ന സാഹചര്യത്തിലാണ് അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ ഭാര്യ ഷീല ജീവന് പോലും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടിയത്. കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി പിടിച്ച് മോട്ടറിന്റെ വള്ളിയില്‍ പിടിച്ചുകിടന്ന ഷീലയേയും കുഞ്ഞിനേയും പിന്നീട് കിണറ്റില്‍ ഇറങ്ങിയ വെട്ടിത്തറ ബിജുവും നാട്ടുകാരും ചേര്‍ന്നാണു കരകയറ്റിയത്.
കിണറിന് മുകളില്‍ വിരിച്ചിരുന്ന വലയില്‍ കുരുങ്ങിയാണ് കുട്ടി കിണറില്‍ വീണതിനാല്‍ മറ്റ് പരുക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. 5 അടിയിലേറെ വെള്ളമുണ്ടായിരുന്നു കിണറ്റില്‍. കരയ്ക്ക് എത്തിച്ച കുട്ടിയെ പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം കോതമംഗലത്തെ ആശൂപത്രിയില്‍ എത്തിച്ചു ചികിത്സ തേടി. സ്വന്തം ജീവന് പോലും വയ്ക്കാതെ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ഷീലയെ നാട്ടുകാര്‍ അനുമോദിച്ചു
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…